ഇര്‍ഫാന്‍ ഖാനും ഋഷി കപൂറിനുമെതിരായ വിവാദ പരാമര്‍ശം; നടന്‍ കമല്‍ ആര്‍ ഖാന്‍ അറസ്റ്റില്‍

നടന്‍ കമല്‍ ആര്‍ ഖാന്‍ അറസ്റ്റില്‍. രണ്ട് വര്‍ഷം മുന്‍പുള്ള ട്വീറ്റിന്റെ പേരിലാണ് ഇന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. 2020 ല്‍ നടത്തിയ വിവാദ ട്വീറ്റിന്റെ പേരിലാണ് അറസ്റ്റ്. അന്തരിച്ച നടന്‍ റിഷി കപൂറിനെ കുറിച്ചും ഇര്‍ഫാന്‍ ഖാനെ കുറിച്ചും മോശം പരാമര്‍ശങ്ങള്‍ നടത്തിയതാണ് കേസ്. മുംബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടന്‍ കെ.ആര്‍.കെയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. യുവസേന അംഗം രാഹുല്‍ കാനാലിന്റെ പരാതിയില്‍ മുംബൈയിലെ മാലാഡ് പോലീസാണ് കമാല്‍ ഖാനെ അറസ്റ്റ് ചെയ്തത്.

ഐപിസി 294 പ്രകാരമാണ് കെആര്‍കെയ്ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. മറ്റ് ഐപിസി വകുപ്പുകള്‍ കൂടി ചേര്‍ക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

താരത്തെ ഇന്ന് രാത്രി പതിനൊന്ന് മണിയോടെ മുംബൈ ബോരിവാലി കോടതിയില്‍ ഇന്ന് ഹാജരാക്കും.

 

 

Share news
error: Content is protected !!
Scroll to Top