Section

malabari-logo-mobile

ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ ഉമിനീരില്‍ കുടുക്കുന്ന ന്യൂജന്‍ വാന്‍ ഇനി കേരളാ പൊലീസിനും

HIGHLIGHTS : Kerala police will now use the Newgen van to trap those driving under the influence of alcohol

മദ്യം ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളും മറ്റും ഉപയോഗിച്ച ശേഷം വാഹനം ഓടിക്കുന്നവരെ കുടുക്കാന്‍ കിടിലന്‍ സാങ്കേതിക വിദ്യയുമായി കേരളാ പൊലീസ്. ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ കുടുക്കുന്ന ആല്‍കോ സ്‌കാന്‍ വാന്‍ ഇനി കേരള പൊലീസിനും. മദ്യം ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവര്‍ ഈ പരിശോധനയില്‍ കുടുങ്ങും. ഈ സംവിധാനത്തില്‍ ഉമിനീര്‍ പരിശോധിച്ചാണ് ഉള്ളില്‍ ലഹരിയുണ്ടോയെന്ന് കണ്ടെത്തുക.

ഉമിനീരില്‍ നിന്ന് ഇത്തരത്തിലുള്ള പരിശോധന നടത്തുന്ന സംവിധാനം രാജ്യത്ത് തന്നെ ആദ്യമായാണ് നടപ്പാക്കുന്നതെന്നും കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. മദ്യപിച്ച് വാഹനം ഓടിക്കുന്നതിലൂടെ അപകടങ്ങളുണ്ടാകുന്നത് തടയുകയാണ് ലക്ഷ്യമെന്ന് പൊലീസ് വ്യക്തമാക്കുന്നു.

sameeksha-malabarinews

ഡ്രൈവര്‍മാര്‍ ലഹരി ഉപയോഗിച്ചോ എന്നു പരിശോധിക്കാന്‍ മെഡിക്കല്‍ സെന്ററില്‍ കൊണ്ട് പോകാതെ ഈ വാനില്‍ വെച്ച് തന്നെ വേഗത്തില്‍ പരിശോധന നടത്താനാകും എന്നതാണ് ആല്‍കോ സ്‌കാന്‍ വാനിന്റെ പ്രത്യേകത. വിദേശ രാജ്യങ്ങളിലെ പൊലീസ് ഉപയോഗിക്കുന്ന തരത്തിലുള്ള ഈ വാഹനം എല്ലാ ജില്ലകളിലും എത്തിക്കും. പ്രത്യേകം സജ്ജീകരിച്ച വാഹനത്തില്‍ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരെ നിയോഗിക്കും.

റോട്ടറി ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സംരംഭത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഫ്‌ലാഗ് ഓഫും ആഗസ്റ്റ് 30ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് ഉദ്ഘാടനം നിര്‍വഹിക്കുകയെന്നും കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!