തിരുന്നാവായ:തിരുന്നാവായ പഞ്ചായത്ത് കൈത്തക്കര ഡിവിഷന്‍ ഇരുപതാം വാര്‍ഡില്‍ വൈരങ്കോട് ക്ഷേത്രത്തിനു സമീപമുള്ള കമ്മ്യൂണിറ്റി ടോയ്‌ലറ്റ് കോപ്ലക്‌സ് നിര്‍മ്മാണം പൂര്‍ത്തിയായി.തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ
പത്ത് ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടത്തില്‍ ഏഴ് ശൗചാലയവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പൊതു ജനങ്ങള്‍ക്കും ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കും ഇത് ഏറെ സഹായകമാകും.
കെട്ടിടോദ്ഘാടനം ഏപ്രില്‍ 13 ബുധന്‍ വൈകുന്നേരം 4 മണിക്ക് തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീന്‍ നിര്‍വ്വഹിക്കും.കൈത്തക്കര ഡിവിഷന്‍ മെമ്പര്‍ ടി.വി. റംഷീദ ടീച്ചര്‍ അധ്യക്ഷത വഹിക്കും.
തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൊട്ടാരത്ത് സുഹറാബി മുഖ്യാതിഥിയാകും. തിരുന്നാവായ പഞ്ചായത്ത് ഇരുപതാം വാര്‍ഡ് മെമ്പര്‍ കെ. ഉണ്ണികൃഷ്ണന്‍, വൈരങ്കോട് ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.ജഗദീഷ് പ്രസാദ്, മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ.പി. രവി എന്നിവര്‍ പ്രസംഗിക്കും.




