HIGHLIGHTS : Congress staged a dharna in front of a ration shop in Ariyalur
വള്ളിക്കുന്ന്: അരിയല്ലൂര്‍ ജംഗ്ഷനില്‍ റേഷന്‍ കടയ്ക്ക് മുന്നില്‍ ധര്‍ണ്ണ സമരം സംഘടിപ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഭക്ഷ്യധാന്യങ്ങള്‍ ഇല്ലാതെ സംസ്ഥാനത്തെ റേഷന്‍ കടകള്‍ മാറിയ സാഹചര്യമുണ്ടാക്കിയ സര്‍ക്കാര്‍ അനാസ്ഥയ്‌ക്കെതിരെ അരി എവിടെ സര്‍ക്കാരേ എന്ന മുദ്രാവാക്യവുമായാണ് ധര്‍ണസംഘടിപ്പിച്ചത്.
ധര്‍ണ്ണ കുമാരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കോശി പി തോമസ് അധ്യക്ഷത വഹിച്ചു. വി കേശവദാസ്, മനോഹരന്‍ എന്നിവര്‍ സംസാരിച്ചു.സി ഡാനിയല്‍, സ്വാഗതവും ഷിനോജ് തോട്ടത്തില്‍ നന്ദിയും പറഞ്ഞു.