സ്‌പെഷ്യല്‍ സെയിലിങ്ങ് എക്‌സ്‌പെഡിഷന്‍ ഫ്‌ളാഗിങ്ങ്ഇന്‍ സെറിമണിയില്‍ വള്ളിക്കുന്ന് സ്വദേശിനിയും

HIGHLIGHTS : A native of Vallikkunnu also participated in the flagging-in ceremony of the Special Sailing Expedition.

വള്ളിക്കുന്ന്: ആര്‍.ഡി.സി 2025 ന്റെ ഭാഗമായി ജനുവരി 27ന് പ്രധാനമന്ത്രിയുടെ നേത്യ ത്വത്തില്‍ നടന്ന സ്‌പെഷ്യല്‍ സെയിലിങ്ങ് എക്‌സ്‌പെഡിഷന്‍ ഫ്‌ളാഗിങ്ങ് ഇന്‍ സെറിമണിയില്‍ വള്ളിക്കുന്ന് സ്വേദേശിനിയും.

കേരള – ലക്ഷദ്വീ പ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ച് ആണ് വള്ളിക്കുന്ന് അത്താണിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തെ തറോല്‍ വിജയ്കുമാര്‍ അജിത ദമ്പതികളുടെ മകളും ഫാറൂഖ് കോളേജ് ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റിലെ നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയും എന്‍.സി.സി കേഡറ്റുമായ ടി. തൃപ്തി പങ്കെടുത്തത്.

sameeksha-malabarinews

തിരുവനന്തപുരത്ത് നടന്ന സെലക്ഷന്‍ ക്യാമ്പില്‍ നിന്നും, വെസ്റ്റ് ബംഗാളില്‍ നടന്ന സ്‌പെഷല്‍ സെയി ലിങ്ങ് ക്യാമ്പില്‍ പങ്കെടുത്തതി ലൂടെയാണ് ഈ സുവര്‍ണാവസരം തൃപ്തിക്ക് നേടാനായത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!