സിവില്‍ സ്റ്റേഷനില്‍ വേറിട്ട അനുഭവമായി ജീവനക്കാരുടെ വാം അപ്, ജീവിതശൈലീ രോഗ നിയന്ത്രണത്തിന് ഉദ്യോഗസ്ഥര്‍ വ്യായാമം ശീലമാക്കണം : ജില്ലാ കളക്ടര്‍

HIGHLIGHTS : Warm-up of employees at the civil station as a unique experience, officials should make exercise a habit to control lifestyle diseases: District Co...

ഓഫീസ് ജോലി ചെയ്യുന്നവര്‍ ജീവിതശൈലീ രോഗങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നും വ്യായാമം ജീവിതത്തിന്റെ ഭാഗമായി മാറ്റണമെന്നും ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് പറഞ്ഞു. മലപ്പുറം ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ആരോഗ്യകേരളവും ചേര്‍ന്ന് നടത്തുന്ന ജീവിതശൈലീ രോഗനിയന്ത്രണ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥിരമായി ഇരുന്നു ജോലി ചെയ്യുന്നവര്‍, വിശ്രമമില്ലാതെ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ രോഗനിയന്ത്രണത്തില്‍ ശ്രദ്ധിക്കണമെന്നും പതിവായി വ്യായാമം ചെയ്യുന്ന ശീലം എല്ലാ ജീവനക്കാരും പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.

സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ ജീവനക്കാര്‍ക്കായി വാം അപ് പരിപാടി നടത്തിയാണ് ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, ജില്ലാതല ഓഫീസര്‍മാര്‍ ഉള്‍പ്പെടെ മുഴുവന്‍ ജീവനക്കാരും വാം അപ്പില്‍ പങ്കെടുത്തു. ഓഫീസ് സമയം ആരംഭിക്കുന്നതിന് മുമ്പ് രാവിലെ 9 30 നായിരുന്നു വാം അപ്. ജീവനക്കാര്‍ക്ക് ജീവിതശൈലി രോഗങ്ങള്‍ വരാതിരിക്കാനും മാനസിക സമ്മര്‍ദം കുറക്കുന്നതിനും വ്യായാമം ശീലവും സംസ്‌കാരത്തിന്റെ ഭാഗവുമാക്കുകയാണ് ലക്ഷ്യം.

sameeksha-malabarinews

ഇതുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം നീളുന്ന രോഗനിയന്ത്രണ ക്യാമ്പയിനാണ് ആരോഗ്യവകുപ്പ് വിഭാവനം ചെയ്തിട്ടുള്ളത്. ജീവനക്കാര്‍ക്കിടയിലെ ജീവിതശൈലീ രോഗങ്ങള്‍ കണ്ടെത്താനായി മെഡിക്കല്‍ ക്യാമ്പും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു.
ഉയരവും തൂക്കവും രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മര്‍ദ്ദവും നിര്‍ണയിച്ച് വിദഗ്ധ പരിശോധന ആവശ്യമുള്ളവരെ കണ്ടെത്തുന്ന രീതിയിലാണ് ക്യാമ്പ് നടന്നത്. 200ലധികം ജീവനക്കാര്‍ ക്യാമ്പില്‍ പങ്കെടുത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖയുടെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഉദ്ഘാടനം ചെയ്തു. ഡി എം ഒ ഡോ. ആര്‍.രേണുക, എ.ഡി.എം എന്‍ എം മെഹറലി, ഡെപ്യൂട്ടി ഡിഎംഒമാരായ ഡോക്ടര്‍ ഷുബിന്‍, ഡോ. നൂന മര്‍ജ, എന്‍ സി ഡി നോഡല്‍ ഓഫീസര്‍ ഡോ. വി. ഫിറോസ് ഖാന്‍, ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസര്‍ മുഹമ്മദ് ഫസല്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ സി കെ സുരേഷ് കുമാര്‍, വി വി ദിനേശ് തുടങ്ങിയവര്‍ സിവില്‍ സ്റ്റേഷനിലെ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ ചടങ്ങില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!