Section

malabari-logo-mobile

തലസ്ഥാനമാറ്റം;ഹൈബിയെ തള്ളി നേതാക്കള്‍

HIGHLIGHTS : Congress leaders oppose Hibi Eden's private bill to shift the capital of Kerala to Ernakulam

 കേരളത്തിന്റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്‍ എംപിയുടെ സ്വകാര്യ ബില്ലില്‍ എതിര്‍ അഭിപ്രായവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്.

ഹൈബി ഈഡന്റേത് ശരിയായ നിലപാടല്ലെന്നും തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്നത് കോണ്‍ഗ്രസിന്റെ നിലപാടല്ലെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഈ സംഭവം അറിഞ്ഞപ്പോള്‍ തന്നെ അദേഹത്തെ നേരിട്ട് വിളിച്ച് അതിലുള്ള ശക്തമായ അസംതൃപ്തി അറിയിച്ചതായും വിഡി സതീശന്‍ പറഞ്ഞു. ബില്‍ അടിയന്തിരമായി പിന്‍വലിക്കണമെന്ന് അദേഹത്തോട് ആവശ്യപ്പെട്ടതായും വിഡി സതീശന്‍ പ്രതികരിച്ചു.

sameeksha-malabarinews

സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന കോണ്‍ഗ്രസ് എംപി ഹൈബി ഈഡന്റെ ആവശ്യം അപ്രായോഗികമാണെന്നും തികച്ചും യോഗ്യതയില്ലാത്ത ആവശ്യമാണെന്നും ശശി തരൂര്‍ എംപി ട്വിറ്ററില്‍ കുറിച്ചു.

തലസ്ഥാനം ഇപ്പോള്‍ മാറ്റേണ്ട ആവശ്യമില്ലെന്ന് കെ മുരളീധന്‍ എംപിയും പ്രതികരിച്ചു.

കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണ് ഹൈബി ഈഡന്‍ ഈ ആവശ്യം ഉന്നയിച്ചത്. ഇതെതുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ നിര്‍ദേശം അപ്രായോഗികമാണെന്ന നിലപാടെടുക്കുകയും തള്ളുകയുമായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!