Section

malabari-logo-mobile

താനൂര്‍, തിരൂരങ്ങാടി, വള്ളിക്കുന്ന്, തവനൂര്‍ മണ്ഡലങ്ങളില്‍.. തീരദേശത്തെ കേട്ട് ചേർത്തു പിടിക്കാൻ ‘തീരസദസ്സ്’ ; മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും

HIGHLIGHTS : 'Teerasadass' listen to the coastal region; Minister Saji Cherian will inaugurate

തീരദേശ മേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്നങ്ങള്‍ നേരില്‍ മനസ്സിലാക്കുന്നതിനും പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന തീരസദസ്സ് ജൂലൈ 3,4 തിയതികളില്‍ ജില്ലയില്‍ നടക്കും. താനൂര്‍, തിരൂരങ്ങാടി നിയോജകണ്ഡലത്തില്‍ നിന്നുള്ളവര്‍ക്ക്   ഇന്നും വള്ളിക്കുന്ന്, തവനൂര്‍ നിയോജകമണ്ഡലങ്ങളില്‍ നിന്നുള്ളവര്‍ക്ക്  നാളെയുമാണ് സദസ്സുകള്‍ നടക്കുക. സംസ്ഥാന മത്സ്യബന്ധന, സാംസ്‌കാരിക, യുവജനക്ഷേമ വകുപ്പു മന്ത്രി സജി ചെറിയാന്‍ തീരസദസ്സുകള്‍ ഉദ്ഘാടനം ചെയ്യും.

മത്സ്യത്തൊഴിലാളികളുടെ പരാതികള്‍ പരിഹരിക്കുന്നതിനും സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അവരിലേക്ക് എത്തിക്കുന്നതിനുമായി സംസ്ഥാനത്തെ എല്ലാ തീരദേശ നിയോജക മണ്ഡലങ്ങളിലും നടക്കുന്ന പരിപാടിയുടെ ഭാഗമായാണ് ജില്ലയിലും  തീരദേശ സദസ്സുകള്‍ സംഘടിപ്പിക്കുന്നത്. ജില്ലയില്‍ പൊന്നാനി, തിരൂര്‍ മണ്ഡലങ്ങളിലെ തീരദേശ സദസ്സുകള്‍ നേരത്തെ സംഘടിപ്പിച്ചിരുന്നു. തീരദേശ മേഖലയിലെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്‌നങ്ങളും പരാതികളും വിശകലനം ചെയ്തുകൊണ്ടും പരിഹാരങ്ങള്‍ കണ്ടെത്തിയുമുള്ള ഒരു സമഗ്രമായ വേദിയെന്ന നിലയിലാണ് തീരസദസ്സ് വിഭാവനം ചെയ്തിട്ടുള്ളത്. പരിപാടിയുടെ ആദ്യ ഭാഗത്ത് അതത് പ്രദേശത്തെ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി പ്രാദേശികമായുള്ള പ്രശ്‌നങ്ങളും വികസന സാധ്യതകളും വിശകലനം ചെയ്യും. അദാലത്തിന് സമാനമായി ഉടനടി പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നങ്ങള്‍ അവിടെവെച്ചുതന്നെ പരിഹരിക്കുകയും പരാതികളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുകയും ചെയ്യും.

sameeksha-malabarinews

താനൂര്‍ മണ്ഡലത്തില്‍ നിന്നുള്ളവര്‍ക്കായി ഇന്ന് രാവിലെ 9.30 മുതല്‍ 11 വരെ താനൂര്‍ ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ജനപ്രതിനിധികളുടെ ചര്‍ച്ചാവേദിയും തുടര്‍ന്ന്  ഉച്ചയ്ക്ക് ഒരു മണി വരെ മൂലക്കല്‍ അറേബ്യന്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ വെച്ച് തീരസദസ്സും നടക്കും. ചടങ്ങില്‍  കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍ അദ്ധ്യക്ഷത വഹിക്കും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയാവും.

തിരൂരങ്ങാടി മണ്ഡലത്തില്‍ നിന്നുള്ളവര്‍ക്ക്  ഇന്ന് വൈകീട്ട് മൂന്ന് മുതല്‍ 4.30 വരെ പരപ്പനങ്ങാടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ ജനപ്രതിനിധികളുടെ ചര്‍ച്ചാ വേദിയും തുടര്‍ന്ന്  വൈകീട്ട് ഏഴ് വരെ പരപ്പനങ്ങാടി കൊടപ്പാളി ജാസ് ഓഡിറ്റോറിയത്തില്‍ തീരസദസ്സും നടക്കും. ചടങ്ങില്‍  കെ.പി.എ മജീദ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി എന്നിവര്‍ മുഖ്യാതിഥികളാവും.

 

വള്ളിക്കുന്ന് മണ്ഡലത്തില്‍ നിന്നുള്ളവര്‍ക്കായി നാളെ (ജൂലൈ 4) രാവിലെ 9.30 മുതല്‍ 11 വരെ ആനങ്ങാടി ശ്രീ ആര്‍ക്കേഡില്‍ ജനപ്രതിനിധികളുടെ ചര്‍ച്ചാ വേദിയും തുടര്‍ന്ന്  ഒരു മണി വരെ ആനങ്ങാടി ഡാസല്‍ അവന്യു ഓഡിറ്റോറിയത്തില്‍ തീരസദസ്സും നടക്കും. ചടങ്ങില്‍  പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍, ഡോ. അബ്ദുസ്സമദ് സമദാനി എം.പി എന്നിവര്‍ മുഖ്യാതിഥികളാവും.

തവനൂര്‍ മണ്ഡലത്തിലുള്ളവര്‍ക്കായി നാളെ വൈകീട്ട് മൂന്ന് മുതല്‍ 4.30 വരെ പടിഞ്ഞാറെക്കര സിറാജുല്‍ ഹുദ മദ്രസയില്‍ ജനപ്രതിനിധികളുടെ ചര്‍ച്ചാവേദിയും തുടര്‍ന്ന്  വൈകീട്ട് ഏഴ് വരെ പടിഞ്ഞാറെക്കര സീസോണ്‍ റിസോര്‍ട്ടില്‍ തീരസദസ്സും നടക്കും. ചടങ്ങില്‍  ഡോ. കെ.ടി ജലീല്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി എന്നിവര്‍ മുഖ്യാതിഥികളാവും.

 

തീരസദസ്സ്; വിവിധ മണ്ഡലങ്ങളിൽ ലഭിച്ച പരാതികൾ

തീരമേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ നേരില്‍ മനസ്സിലാക്കുന്നതിനും പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനുമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന തീരസദസിൽ താനൂർ മണ്ഡലത്തിൽ നിന്നും 778 ഓൺലൈൻ പരാതികളും 7 ഓഫ് ലൈൻ പരാതികളും ഉൾപ്പെടെ

785 പരാതികളാണ് ലഭിച്ചിട്ടുള്ളത്.

ഷിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട 178  പരാതികൾ, ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട 101  പരാതി, മത്സ്യഫെഡ്- 10 , ഹാർബർ എൻജിനീയറിങ്  വകുപ്പ്-2 ,മത്സ്യ തൊഴിലാളി കടാശ്വാസ കമ്മീഷൻ-23 ,ജലവിഭവ വകുപ്പ് – 107 ,ജലസേചന വകുപ്പ്- 07 , പൊതുവിതരണ വകുപ്പ് -21 ,തദ്ദേശ സ്വയംഭരണ വകുപ്പ്- 232 ,റവന്യൂ- 50 ,സാമൂഹ്യനീതി-08 ,പോലീസ് -02 ,പൊതു നിർദ്ദേശങ്ങൾ 51 എന്നിങ്ങനെനെയാണ് പരാതികൾ ലഭിച്ചിട്ടുള്ളത്.

തിരൂരങ്ങാടി മണ്ഡലത്തിൽ നിന്നും ഓൺലൈനായി 384 പരാതിയും 10 ഓഫ്‌ലൈൻ പരാതിയും ഉൾപ്പെടെ

394  പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട 123  പരാതികൾ, ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട 30   പരാതി, മത്സ്യഫെഡ്- 7 , ഹാർബർ എൻജിനീയറിങ്  വകുപ്പ്-8  ,മത്സ്യ തൊഴിലാളി കടാശ്വാസ കമ്മീഷൻ-77 ,ജലവിഭവ വകുപ്പ് – 5  ,ജലസേചന വകുപ്പ്- 3  , പൊതുവിതരണ വകുപ്പ് -20  ,തദ്ദേശ സ്വയംഭരണ വകുപ്പ്- 18  ,റവന്യൂ- 37, വിദ്യാഭ്യാസം -2,കിഫ്‌ബി-1,ആരോഗ്യം -2,എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് -3,കെ.എസ്.ഇ.ബി -1

പൊതുമരാമത്ത്-3,സാമൂഹ്യ സുരക്ഷാ മിഷൻ-1.

വള്ളിക്കുന്ന് മണ്ഡലത്തിൽ 161 ഓൺലൈൻ പരാതികൾ 14 ഓഫ് ലൈൻ പരാതികൾ ഉൾപ്പെടെ   175 പരാതികളാണ്  ലഭിച്ചിട്ടുള്ളത്.

ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട 17  പരാതികൾ, ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട 8 പരാതി, മത്സ്യഫെഡ്- 9, ഹാർബർ എൻജിനീയറിങ്  വകുപ്പ്-12 ,മത്സ്യ തൊഴിലാളി കടാശ്വാസ കമ്മീഷൻ-1 ,ജലവിഭവ വകുപ്പ് – 5  ,ജലസേചന വകുപ്പ്- 5  , പൊതുവിതരണ വകുപ്പ് -11 ,തദ്ദേശ സ്വയംഭരണ വകുപ്പ്- 53 ,റവന്യൂ- 28

ബാങ്ക് ലോൺ-18,കെ.എസ്.ഇ.ബി-04,തൊഴിൽ വകുപ്പ്-1,ആരോഗ്യ വകുപ്പ്-1,

എക്സൈസ്- 1

 

തവനൂർ മണ്ഡലത്തിൽ ഓൺലൈനായി 311 പരാതിയും ഓഫ് ലൈനായി 16 പരാതിയും ഉൾപ്പെടെ

327 പരാതികൾ ലഭിച്ചിട്ടുള്ളത്.

ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട 109  പരാതികൾ, തദ്ദേശ സ്വയംഭരണ വകുപ്പ്-60, ഹാർബർ എൻജിനീയറിങ്  വകുപ്പ്-14,റവന്യൂ-17, പൊതുവിതരണ വകുപ്പ്-13, ജലവിഭവ വകുപ്പ് – 10 ,ജലസേചന വകുപ്പ്- 4 , കെ.എസ്.ഇ.ബി -2,പോർട്ട് ഓഫീസ് -2 ,പോലീസ്-2, ബാങ്ക്-12, വനം വകുപ്പ്-1,

 

ക്ഷേമനിധി ബോർഡ്-33, മത്സ്യഫെഡ്- 9, പൊതു ആവശ്യങ്ങൾ 18,സാമൂഹ്യ നീതി വകുപ്പ്-2, എന്നിങ്ങനെനെയാണ് പരാതികൾ ലഭിച്ചിട്ടുള്ളത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!