Section

malabari-logo-mobile

മഹാരാഷ്ട്രയില്‍ എന്‍സിപി പിളര്‍ന്നു;അജിത് പവാര്‍ ഉപമുഖ്യമന്ത്രി

HIGHLIGHTS : Ajit Pawar sworn in as Deputy Chief Minister of Maharashtra

നാടകീയ നീക്കവുമായി മഹാരാഷ്ട്രയില്‍ എന്‍സിപി നേതാവ് അജിത് പവാര്‍. എന്‍സിപി പിളര്‍ത്തി അജിത്ത് പവാറും അദേഹത്തെ അനുകൂലിച്ച എംഎല്‍എമാരും ഏകനാഥ് ഷിന്‍ഡെ സര്‍ക്കാറിലേക്ക്.
അജിത് പവാര്‍ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

29 എംഎല്‍എമാരുമായി രാജ്ഭവനിലെത്തിയ അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍സിപി നേതാക്കളായ ദിലീപ് വല്‍സെ ,ധര്‍മറാവു അത്രം, സുനില്‍ വല്‍സാദെ, അതിഥി കതാക്കറെ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

sameeksha-malabarinews

ശരത് പവാറിന്റെ വിശ്വസ്തനെന്ന് അറിയപ്പെട്ടിരുന്ന നേതാവാണ് ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഛഗന്‍ ഭൂജ്ബല്‍.

അജിത് പവാറിന്റെ ഈ അപ്രതീക്ഷിത നീക്കത്തില്‍ ശരത് പവാര്‍ ഞെട്ടല്‍ രേഖപ്പെടുത്തി. ഇപ്പോള്‍ പൂണെയിലുള്ള അദേഹം മുംബൈയിലേക്ക് തിരിച്ചിരിക്കുകയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!