എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകള്‍ ‘ഇളക്കിമറിക്കാന്‍’ രാഹുല്‍ ഇന്നെത്തും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്. രണ്ട് ദിവസത്തെ പര്യടനവുമായി എത്തുന്ന രാഹുല്‍ ഇന്ന് സംസ്ഥാനത്തെത്തും. തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍, കൂടിക്കാഴ്ചകള്‍, പൊതു യോഗങ്ങള്‍, വിദ്യാര്‍ഥികളുമായുള്ള സംവാദം എന്നിവ ഉള്‍പ്പെടുന്നതാകും രാഹുലിന്റെ പര്യടനം.

എറണാകുളം, കോട്ടയം, ആലപ്പുഴ നിയമസഭാ മണ്ഡലങ്ങളിലായിട്ടാണ് രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ മണ്ഡലങ്ങളിലെ പൊതുയോഗങ്ങളില്‍ പങ്കെടുത്ത് അദ്ദേഹം സംസാരിക്കും. ഇന്ന് രാവിലെ 11ന് കൊച്ചിയില്‍ എത്തുന്ന രാഹുല്‍ 11.30ന് സെന്റ് തെരേസാസ് കോളേജിലെത്തി വിദ്യാര്‍ഥികളുമായി സംവദിക്കും.

തുടര്‍ന്ന് വൈപ്പിന്‍, കൊച്ചി, തൃപ്പുണിത്തുറ നിയമസഭാ മണ്ഡലങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുത്ത ശേഷം വൈകീട്ട് ആലപ്പുഴ ജില്ലയിലെത്തും. ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം മണ്ഡലങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്യും.

Share news
error: Content is protected !!
Scroll to Top