ദുബായ്: കൊവിഡ്-19 പ്രതിസന്ധിയും നിയന്ത്രണങ്ങളും തുടരുന്നതിനിടെ എല്ലാ രാജ്യക്കാര്‍ക്കും മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് യുഎഇ. ആഗോള സാമ്പത്തിക കേന്ദ്രമെന്ന യുഎഇ പദവി മുന്‍നിര്‍ത്തിയാണ് നിര്‍ണായക തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി
During a cabinet meeting I chaired, we approved a new Remote work Visa that enables employees from all over the world to live and work remotely from the UAE even if their companies are based in another country.. pic.twitter.com/Hyp8HU8T6r
— HH Sheikh Mohammed (@HHShkMohd) March 21, 2021
ലോകമെമ്പാടുമുള്ള ജീവനക്കാര്‍ക്ക് ഒരു വര്‍ഷത്തേക്ക് രാജ്യത്ത് താമസിക്കാനും ജോലിചെയ്യാനും കഴിയുന്നതാണ് മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസ. യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അധ്യക്ഷനായ മന്ത്രിസഭ യോഗത്തിലാണ് നിര്‍ണായക തീരുമാനം ഉണ്ടായത്.
മറ്റു രാജ്യത്തെ ജോലികള്‍ യുഎഇയില്‍ വെച്ച് നിര്‍വഹിക്കാനും താമസിക്കാനും അവസരം നല്‍കുന്ന റിമോട്ട് വര്‍ക്ക് വിസയും ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗത്തില്‍ പ്രഖ്യാപിച്ചു. ഇതോടെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എല്ലാ രാജ്യക്കാര്‍ക്കും മള്‍ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ ലഭ്യമാകും. യുഎഇയിലേക്ക് ആഗോള തലത്തില്‍ ആളുകളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നിര്‍ണായക പ്രഖ്യാപനം നടത്തിയത്.




