Section

malabari-logo-mobile

രാഷ്ട്രീയം വിടുന്നതിന്റെ സൂചന നല്‍കി ദിഗ്‌വിജയ് സിംഗ്

HIGHLIGHTS : ന്യൂഡല്‍ഹി: രാഷ്ട്രീയത്തില്‍ യുവാക്കളുടെ കാലമാണ് എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. പഴുത്ത ഇലകള്‍ വീഴും.

images (2)ന്യൂഡല്‍ഹി: രാഷ്ട്രീയത്തില്‍ യുവാക്കളുടെ കാലമാണ് എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. പഴുത്ത ഇലകള്‍ വീഴും. പുതിയവ തളിര്‍ക്കും. ഞങ്ങളുടെ റിട്ടയര്‍മെന്റിന് സമയമായി. ഇത് യുവാക്കളുടെ കാലമാണ് – സിഗ് പറഞ്ഞു. ഞായറാഴ്ച നടക്കാനിരിക്കുന്ന കിസാന്‍ റാലിക്ക് മുമ്പായി കോണ്‍ഗ്രസ് നേതാക്കളോട് സംസാരിക്കുകയായിരുന്നു സിംഗ്.

രാഷ്ട്രീയത്തില്‍ യുവാക്കളുടെ കാലമാണ് എന്നും തന്നെപ്പോലുള്ള പഴുത്ത ഇലകള്‍ റിട്ടയര്‍ ചെയ്യാന്‍ സമയമായി. തങ്ങളൊക്കെ മുപ്പത്തിയെട്ടും മുപ്പത്തിമൂന്നും വയസ്സുള്ളപ്പോള്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡണ്ടായവരാണ്. ഇനിയിപ്പോള്‍ പുതിയ നേതാക്കള്‍ക്കുള്ള സമയമാണ്. ഇത് പ്രകൃതിയുടെ നിയമമാണ്. പഴയ ഇലകള്‍ പഴുക്കും. പിന്നെ കൊഴിഞ്ഞുവീഴും. എന്നിട്ട് പുതിയ ഇലകള്‍ തളിര്‍ക്കും. യുവാക്കളുടെ നേതൃത്വം ഉയര്‍ന്നുവരണം.

sameeksha-malabarinews

ബി ജെ പിക്കെതിരെ കടുത്ത വിമര്‍ശനമാണ് സിംഗ് നടത്തിയത്. കര്‍ഷക വിരുദ്ധമാണ് ബി ജെ പിയുടെ നിലപാടുകള്‍ എന്ന് അദ്ദേഹം ആരോപിച്ചു. 1917 ല്‍ ചമ്പാരണില്‍ കര്‍ഷകര്‍ക്ക് വേണ്ടി പോരാടിയത് ഗാന്ധിജിയാണോ അതോ എം എസ് ഗോള്‍വള്‍ക്കറാണോ എന്ന് സിംഗ് ചോദിച്ചു. ബര്‍ദോളിയില്‍ സത്യാഗ്രഹം നടത്തിയത് സര്‍ദാര്‍ പട്ടേലാണോ അതോ ഡോക്ടര്‍ ഹെഡ്‌ഗേവാറോ?

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!