ചെട്ടിപ്പടി എസ്‌ബിടിയില്‍ മോഷണ ശ്രമം

Untitled-1 copyപരപ്പനങ്ങാടി: ചെട്ടിപ്പടി എസ്‌ബിടി ശാഖയില്‍ മോഷണ ശ്രമം. ഇന്നു രാവിലെ 8.30 ന്‌ ബാങ്ക്‌ തുറക്കാനെത്തിയ ഉദ്യോഗസ്ഥരാണ്‌ ബാങ്കിന്റെ മുന്‍വശത്തെ ഗ്രില്‍സിന്റെ പൂട്ടും ഷട്ടര്‍റിന്റെ പൂട്ടം പൊളിച്ച നിലയില്‍ കണ്ടത്‌. സമീപത്തു നിന്നും പൂട്ട്‌ പൊളിക്കാന്‍ ഉപയോഗിച്ചതെന്ന്‌ കരുതുന്ന ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്‌.

അതെസമയം ബാങ്കില്‍ നിന്നും എന്തെങ്കിലും നഷ്ടമായിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്‌.

ചെട്ടിപ്പടി ചേളാരി റോഡില്‍ റെയില്‍വേ ഗേറ്റിന്‌ സമീപത്ത്‌ സ്ഥിതി ചെയ്യുന്ന ഇരുനില കെട്ടിടത്തിലാണ്‌ ബാങ്ക്‌ പ്രവര്‍ത്തിക്കുന്നത്‌.

 

Share news
error: Content is protected !!
Scroll to Top