താനൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിച്ച രണ്ടു പേരെ പുറത്താക്കി കോണ്‍ഗ്രസ്

താനൂര്‍: വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുന്ന രണ്ടു പേരെ കോണ്‍ഗ്രസ് പുറത്താക്കി.

ഡി.സി.സി പ്രസിഡന്റാണ് വാര്‍ത്തകുറിപ്പിലൂടെ ഇത് വ്യക്തമാക്കിയത്. താനൂര്‍ നഗരസഭയില്‍ പതിമൂന്നാം ഡിവിഷനില്‍ മത്സരിച്ച കോരങ്ങത്ത്പറമ്പില്‍ ജലീലിനെയും, മുപ്പത്തിയേഴാം ഡിവിഷനില്‍ മത്സരിച്ച എം.പി താഹയെയുമാണ് പുറത്താക്കിയത്.

ഇവര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ റിബലായി മത്സരിക്കുകയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തങ്ങള്‍ നടത്തിയതിനുമാണ് പുറത്താക്കിയതെന്ന് വാര്‍ത്താകുറിപ്പില്‍ പറയുന്നു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •