കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്സ് പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാല സ്റ്റാറ്റിസ്റ്റിക്സ് പഠന വകുപ്പില്‍ ഒന്നാം വര്‍ഷ എം.എസ്.സി. സ്റ്റാറ്റിറ്റിസ്റ്റിക്സ് വിഷയത്തില്‍ എസ്.സി., എസ്.ടി. വിഭാഗത്തില്‍ ഒഴിവുള്ള ഒരു സീറ്റിലേക്ക് ഡിസംബര്‍ 8-ന് രാവിലെ 11 മണിക്ക് പ്രവേശനം നടത്തുന്നു. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവരും അല്ലാത്തവരുമായ നിര്‍ദ്ദിഷ്ട യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പഠനവകുപ്പില്‍ ഹാജരാകേണ്ടതാണ്.

ബി.എസ്.സി. കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കോഴിക്കോടുള്ള സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407340, 341 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. ഡിസൈനിംഗില്‍ ലക്ഷദ്വീപ്, സ്പോര്‍ട്സ് ക്വാട്ട, ജനറല്‍ വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന നിര്‍ദ്ദിഷ്ട യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ സെന്ററുമായി നേരിട്ട് ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2761335 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.എ. അറബിക് ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ് തിരിച്ചറിയാന്‍ ആഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടണം.

പരീക്ഷ ഫലം

കാലിക്കറ്റ് സര്‍വകലാശാല എം.പി.എഡ് ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2019 പരീക്ഷയുടേയും രണ്ടാം സെമസ്റ്റര്‍ സപ്തംബര്‍ 2019 പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് ഡിസംബര്‍ 17 വരെ അപേക്ഷിക്കാം.

1, 3 സെമസ്റ്ററുകള്‍ മാസ്റ്റര്‍ ഓഫ് ലോ നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, പരീക്ഷകളുടേയും, ഒന്നാം സെമസ്റ്റര്‍ ഒരു വര്‍ഷ സി.സി.എസ്.എസ്. മാസ്റ്റര്‍ ഓഫ് ലോ 2019 പ്രവേശനം, നവംബര്‍ 2019 പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 16 വരെ അപേക്ഷിക്കാം.

സൗജന്യ പി.എസ്.സി. പരീക്ഷാ പരിശീലനം

കാലിക്കറ്റ് സര്‍വകലാശാല എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ ഡിഗ്രി തലത്തിലുള്ള പി.എസ്.സി. പരീക്ഷകള്‍ക്കായി ഒന്നര മാസം നീണ്ടു നില്‍ക്കുന്ന സൗജന്യ ഓണ്‍ലൈന്‍ പരീക്ഷാ പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പേര്, വയസ്, വിദ്യാഭ്യാസ യോഗ്യത, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, വാട്സ്ആപ്പ് നമ്പര്‍ എന്നി വ സഹിതം bureaukkd@gmail.com എന്ന ഇ-മെയിലില്‍ ഡിസംബര്‍ 11-ന് വൈകീട്ട് 5 മണിക്കകം അപേക്ഷിക്കുക. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും അവധി ദിവസങ്ങളിലും രാവിലെ മുതല്‍ വൈകീട്ട് വരെ. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആദ്യത്തെ 100 പേര്‍ക്കാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2405540 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •