Section

malabari-logo-mobile

വോട്ട് മറിച്ചെന്ന് ആരോപണം: വള്ളിക്കുന്നില്‍ കോണ്‍ഗ്രസ് യോഗത്തിലും തെരുവിലും കയ്യാങ്കളി: രണ്ട് പേര്‍ക്ക് പരിക്ക്

HIGHLIGHTS : വള്ളിക്കുന്ന് : കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ വോട്ട് മറിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് വള്ളിക്കുന്ന് കോണ്‍ഗ്രസ്  തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ കയ്യ...

വള്ളിക്കുന്ന് : കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ വോട്ട് മറിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് വള്ളിക്കുന്ന് കോണ്‍ഗ്രസ്  തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ കയ്യാങ്കളി. ഇതിന്റെ തുടര്‍ച്ചയായി തെരുവില്‍ വെച്ചും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.

ശനിയാഴ്ച രാവിലെ അരിയല്ലൂര്‍ ജംഗഷന് സമീപത്തെ രുചി ഹോട്ടലിന്റെ ഓഡിറ്റോറിയിത്തില്‍ വെച്ച് നടന്ന സമ്മേളനത്തിലാണ് സംഘര്‍ഷമുണ്ടായത്. കോണ്‍ഗ്രസ്സിന്റെ ജില്ലാനേതാക്കളായ ടിപി ഗോപിനാഥിന്റെയും അജീഷിന്റെയും സാനിധ്യത്തിലായിരുന്നു സംഘര്‍ഷം. പ്രാദേശികനേതാവായ വിനയന്‍ സംസാരിക്കാന്‍ എഴുനേറ്റതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ബ്ലോക്ക് പഞ്ചായത്തിലേക്ക് മറ്റൊരു പഞ്ചായത്തില്‍ നിന്നും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിനെ കുറിച്ച സംസാരിച്ചതോടെ വാക്കേറ്റമുണ്ടാകുകയും ഒരു വിഭാഗം ഇയാളെ സംസാരിക്കാന്‍ അനുവദിക്കാതെ ബഹളമുണ്ടാക്കി. . ഇതോടെ അധ്യക്ഷനായിരുന്ന ഗോപിനാഥ് യോഗം പിരിച്ചവിട്ടു. എന്നാല്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാതെ ഹാളിന് പുറത്ത് ഏറ്റുമുട്ടുകയായിരുന്നു.

sameeksha-malabarinews

പിന്നീട് സംഘര്‍ഷം തെരുവിലേക്ക് നീങ്ങി. ഇതിനിടെ അരിയല്ലൂര്‍ ജംഗ്ഷനില്‍ നില്‍ക്കുകയായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഉള്ളിശ്ശേരി വിനോദ്, ഉള്ളിശ്ശേരി മോഹനന്‍ എന്നിവരെ ഒരു സംഘം കോണ്‍ഗ്രസുകാര്‍ ആക്രമിക്കുകയായിരുന്നു. ഇവര്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!