Section

malabari-logo-mobile

സംസ്ഥാനത്ത് 140 സ്ഥലങ്ങളില്‍ സംഘര്‍ഷ സാധ്യതയെന്ന് റിപ്പോര്‍ട്ട്; പോലീസ് ജാഗ്രതാ നിര്‍ദേശം

HIGHLIGHTS : Conflict reported in 140 places in the state; Police vigilance order

തിരുവനന്തപുരം | ആലപ്പുഴ: ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 140 സ്ഥലങ്ങളില്‍ സംഘര്‍ഷ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.  ഈ സാഹചര്യത്തില്‍ സംസ്ഥാന പോലീസിനോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി. ഏതൊക്കെ സംഘടനകളാണ് സംഘര്‍ഷ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

സംഘര്‍ഷ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ജാഗ്രത കര്‍ശനമാക്കാന്‍ പോലീസിന് നിര്‍ദ്ദേശം
ലഭിച്ചത്. സംസ്ഥാനം മുഴുവനും ശ്രദ്ധവേണമെന്നും തിരുവനന്തപുരത്ത് മാത്രം 21 ഇടങ്ങളില്‍ സംഘര്‍ഷ  സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്.

sameeksha-malabarinews

പ്രത്യേക വിഭാഗങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് സംഘര്‍ഷം നടന്നാല്‍ മറ്റ് അസ്വാരസ്യങ്ങളുണ്ടാകുമെന്ന് പോലീസിനും സംസ്ഥാന സര്‍ക്കാരിനും ആശങ്കയുണ്ട്. ഇതേത്തുടര്‍ന്നാണ് സംസ്ഥാനത്ത് മുഴുവന്‍ സുരക്ഷ ശക്തമാക്കാനും ജാഗ്രത പാലിക്കാനും നിർദേശം നൽകിയിരിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!