ബൈക്കപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു

തിരുവനന്തപുരം:  നിയന്ത്രണം വിട്ട് ബൈക്ക് റോഡരികിലെ മരത്തിലിടിച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു. നെടുമങ്ങാട് സ്വദേശി ബിനീഷ്(16), സ്റ്റെഫിന്‍(16), മുല്ലപ്പന്‍(16) എന്നിവരാണ് മരിച്ചത്.

മൂന്ന് പേരും പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണെന്നാണ്
റിപ്പോര്‍ട്ട്

തിരുവനന്തപുരം വഴയില പെട്രോള്‍ പമ്പിന് സമീപം വൈകീട്ട് നാലുമണിയോടയാണ് അപകടം സംഭവിച്ചത്. റോഡിലൂടെ പോകുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ കുറ്റിക്കാട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടം നടന്ന ഉടനെ ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല്.

മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷി്ച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top