Section

malabari-logo-mobile

സ്വകാര്യ വ്യക്തിയുടെ പരാതി; പരപ്പനങ്ങാടിയിൽ വിദ്യാർത്ഥികൾ സ്ഥാപിച്ച ശില്പങ്ങൾ പൊളിച്ചു നീക്കി : പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങി

HIGHLIGHTS : Conflict related to the destruction of sculptures built as part of the Snehraman project in Anchapura

പരപ്പനങ്ങാടി ;അഞ്ചപ്പുരയിൽ സ്നേഹാരാമം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ശിൽപ്പങ്ങൾ പൊളിച്ചുനീക്കിയ സംഭവത്തിൽ സംഘർഷം. പരപ്പനങ്ങാടി എസ്.എൻ.എം സ്കൂൾ എൻ.എസ് എസ് ബീച്ച് റോഡിൽ സ്ഥാപിച്ച സ്നേഹാരാമമാണ് പൊതുമരാമത്ത് റോഡ്സ് വിഭാഗം ഇന്ന് മൂന്നുമണിയോടെ പൊളിച്ചമാറ്റിയത്.മുൻകൂട്ടി അനുവാദം വാങ്ങാതെ സർക്കാർ ഭൂമിയിൽ ശില്പങ്ങളുണ്ടാക്കിയതിനാണ് നടപടി.സ്വകാര്യ വ്യക്തിയുടെ പരാതിയെ തുടർന്നാണ് നടപടി. സംഭവത്തിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത് സംഘർഷത്തിനിടയാക്കി. ഇതോടെ പൊളിച്ചുനീക്കൽ നടപടി അല്പനേരം തടസ്സപ്പെട്ടു. പിന്നീട്‌ പോലീസെത്തിയതോടെയാണ് സംഘർഷത്തിന് അയവു വന്നത്.

മാലിന്യങ്ങൾ നിക്ഷേപിച്ച ഒരു ഇടമായിരുന്നു ഇവിടം. പൊതു സ്ഥലങ്ങളിലെ മലിനമായ പ്രദേശങ്ങൾ സൗന്ദര്യവത്ക്കരിക്കുക എന്നനിലയിൽ സംസ്ഥാനത്താകെ നടപ്പിലാക്കിയ സ്നേഹാരാമം പരിപാടിയുടെ ഭാഗമായാണ് ഇവിടെ മാലിന്യങ്ങൾ നീക്കി.മനോഹരമായ ശില്പങ്ങൾ സ്ഥാപിച്ചത്. ശില്പി ബിജു കെ യാണ് ശില്പങ്ങൾ നിർമിച്ചത്. പരപ്പനങ്ങാടി നഗരസഭ ഈ പദ്ധതിക്ക് വിഹിതം നൽകിയിട്ടുണ്ട്.

sameeksha-malabarinews

(ശിൽപം പൊളിച്ചു നീക്കുന്നതിന് മുൻപ് )

ഒരു ലക്ഷത്തോളം ‘ രൂപ ചിലവഴിച്ച് നിർമിച്ച ഈ കലാസൃഷ്ടികൾ പരാതിയുടെ പേരിൽ വിദ്യാലയം ഒഴിവുള്ള ദിവസം പൊളിച്ചു നീക്കാൻ തിരുമാനിച്ചതിലും ഗുഡാലോചനയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. പരപ്പനങ്ങാടിയിലെ പ്രധാന നിരത്തുകളിലടക്കം കയ്യേറ്റങ്ങൾ ചുണ്ടികാണിക്കുമ്പോൾ നടപടിയെടുക്കാത്ത ഉദ്യോഗസ്ഥർ പൊതു പദ്ധതികളുടെ ഭാഗമായ നിർമിതികൾ പൊളിച്ചു നീക്കാൻ ധൃതി കാണിക്കുന്നതിനു പിന്നിൽ ചില താൽപര്യങ്ങൾ ഉണ്ടെന്ന ആക്ഷേപവും ശക്തമാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!