
തിരുരങ്ങാടി : സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റില്‍. എആര്‍ നഗര്‍ കൊളപ്പുറം സ്വദേശി കോരമ്പാട്ടില്‍ വീട്ടില്‍ ഉമേഷ് ആണ് അറസ്റ്റിലായത്. തിരുരങ്ങാടി എക്‌സ്സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസിസ്റ്റന്റ് എക്സ്സൈസ് ഇന്‍സ്പെക്ടര്‍ പി പ്രഗേഷും പാര്‍ട്ടിയും നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.
സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന 6 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി കൊളപ്പുറം അങ്ങാടിക്ക് സമീപം വെച്ച് യുവാവിനെ അറസ്റ്റ് ചെയ്തത്.
വാഹനവും കസ്റ്റഡിയില്‍ എടുത്തു. അസിസ്റ്റന്റ് എക്സ്സൈസ് ഇന്‍സ്പെക്ടര്‍ കെ എസ് സുര്‍ജിത്, പ്രിവന്റീവ് ഓഫീസര്‍ കെ പ്രദീപ് കുമാര്‍ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




