ഓരോ കലാലയവും നവോത്ഥാന മാനവിക മൂല്യങ്ങളുടെ പ്രഭവ കേന്ദ്രമാണെന്നും സമൂഹത്തില്‍ നല്ല പൗരന്മാരെ വാര്‍ത്തെടുക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും മുന്‍ കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസും കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ചെയര്‍മാനുമായ ജസ്റ്റിസ് സി കെ അബ്ദുല്‍ റഹീം അഭിപ്രായപ്പെട്ടു. പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജിന്റെ മുപ്പതാം വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഈ കാലഘട്ടത്തില്‍ ഏറ്റവും പ്രസക്തിയുള്ള ചോദ്യമാണ് എന്തിനാണ് വിദ്യാഭ്യാസമെന്നത് അറിവ് സമ്പാദിക്കുക എന്നത് മാത്രമല്ല സമൂഹത്തില്‍ ഒത്തൊരുമയോടെ ജീവിക്കാമെന്ന് പഠിപ്പിക്കുന്നതാണ് വിദ്യാഭ്യാസം.
ഓരോ വ്യക്തിയും സമൂഹത്തോട് കടപ്പെട്ടിരിക്കുന്നു. വിവേകവും സ്‌നേഹവും സാഹോദര്യവും പങ്കിടുന്ന സമഗ്ര വ്യക്തിത്വവികാസമാണ് വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച എക്‌സിബിഷന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ചടങ്ങില്‍ കോളേജ് പ്രസിഡന്റ് അഡ്വക്കേറ്റ് കെ.കെ.സൈതലവി അധ്യക്ഷത വഹിച്ചു.
ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ എ. ഉസ്മാന്‍ നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാള്‍ ടി. സുരേന്ദ്രന്‍, അര്‍ച്ചന നാരായണന്‍, യൂണിയന്‍ ചെയര്‍മാന്‍ മുഹാസിര്‍.കെ lഎന്നിവര്‍ പ്രസംഗിച്ചു, കോളേജ് സെക്രട്ടറി സി. അബ്ദുറഹിമാന്‍ കുട്ടി സ്വാഗതവും വൈസ് പ്രസിഡന്റ് എം. അഹമ്മദലി ബാവ നന്ദിയും പറഞ്ഞു.
രണ്ടാം ദിവസമായ 28 ന് എക്‌സിബിഷന്‍ രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ പൊതുജനങ്ങള്‍ക്കും പ്രവേശനം സൗജന്യമായിരിക്കും. രാവിലെ 10 മണിക്ക് ഗ്ലോബല്‍ അലുംനി മീറ്റ് സാബു ഷണ്മുഖം ഉദ്ഘാടനം ചെയ്യും. 2 മണിക്ക് മ്യൂസിക്കല്‍ ഇവന്റ്, വൈകു.6 മണിക്ക് ഇന്ത്യന്‍ ആര്‍മിയുടെ ഫയര്‍ ഷോ, കളരിപ്പയറ്റ് തുടങ്ങിയവ അരങ്ങേറും. കോഴിക്കോട് ആര്‍മി കമാന്റിംഗ് ഓഫീസര്‍ കേണല്‍ ഡി.നവീന്‍ ബെഞ്ചിത്ത് ഉദ്ഘാടനം ചെയ്യും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




