തൊഴിലവസരങ്ങള്‍

കടലുണ്ടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിയമനം

കടലുണ്ടി നഗരം കുടുംബാരോഗ്യ കേന്ദ്രത്തിലെ നഴ്സിങ് ഓഫീസര്‍, ജെ.പി.എച്ച്.എന്‍ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അംഗീകൃത ജി.എന്‍.എം/ബി.എ.സ്.സി നഴ്സിങ് കോഴ്സ് വിജയവും നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് നഴ്സിങ് ഓഫീസര്‍ തസ്തികയിലേക്കുള്ള യോഗ്യത.

അംഗീകൃത എ.എന്‍.എം കേഴ്സ് സര്‍ട്ടിഫിക്കറ്റ്, കേരള നേഴ്സ് ആന്‍ഡ് മിസ്വൈവ്സ് കൗണ്‍സില്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് ജെ.പി.എച്ച്.എന്‍ തസ്തികയിലേക്കുള്ള യോഗ്യത. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഫെബ്രുവരി ഒന്നിന് കടലുണ്ടി നഗരം കുടുംബാരോഗ്യ കേന്ദ്രത്തില്‍ രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം.

ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം

തിരൂര്‍ ആ.ഡി.ഒ/മെയിന്റനന്‍സ് ട്രൈബ്യൂണലില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബിരുദം(എം.എസ്.ഡബ്ല്യു ഉള്ളവര്‍ക്ക് മുന്‍ഗണന), മലയാളം, ഇംഗ്ലീഷ് ഭാഷകളിലെ കംപ്യൂട്ടര്‍ അറിവ്, വേഡ് പ്രൊസസിംഗില്‍ സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സ് പാസ് എന്നിവയാണ് യോഗ്യത. അഭിമുഖം ഫെബ്രുവരി 13ന് രാവിലെ 9.30ന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് ഹാളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0483 2735324.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top