ഡല്‍ഹി എയിംസില്‍ നഴ്സുമാരുടെ സമരത്തിനിടെ സംഘര്‍ഷം

ഡല്‍ഹി എയിംസില്‍ നഴ്സുമാരുടെ സമരത്തിനിടെ  പൊലീസ് ലാത്തി വീശി. സമര സ്ഥലത്ത് പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറിഞ്ഞ് വീണ് നഴ്സിന്റെ കാലിന് പരിക്കേറ്റു. നഴ്സുമാര്‍ സമരം ശക്തമാക്കിയതോടെയാണ് പൊലീസ് നടപടി. സമരത്തെ തുടര്‍ന്ന് ഇന്നും എയിംസിന്റെ പ്രവര്‍ത്തനം നിലച്ചു.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് തിങ്കളാഴ്ചയാണ് നഴ്സുമാരുടെ സംഘടന ഡല്‍ഹി എയിംസില്‍ സമരം ആരംഭിച്ചത് .ആറാം ശമ്പള കമ്മീഷന്‍, ഇഎച്ച്എസ് എന്നിവ നടപ്പിലാക്കണമെന്നും പുതിയ കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കണമെന്നുമുള്ള നിലപാടിലാണ് നഴ്സുമാര്‍.

തീരുമാനം വരും വരെ ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറല്ലെന്ന് നഴ്സുമാര്‍ വ്യക്തമാക്കി. ഡ്യൂട്ടി ബഹിഷ്‌ക്കരിച്ച് സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസ് എടുക്കുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top