സ്ഥാനാര്‍ത്ഥിയെ വീട്ടില്‍ കയറി ആക്രമിച്ചതില്‍ പ്രതിഷേധിച്ച് താനാളൂരില്‍ യു.ഡി.എഫ് ഹര്‍ത്താല്‍

താനൂര്‍: താനാളൂര്‍ പഞ്ചായത്ത് പതിനേഴാം വാര്‍ഡില്‍ മത്സരിച്ച യു.ഡി.എഫ് സ്വതന്ത്രന്‍ വെള്ളിയത്ത് സൈതലവിയേയും കുടുംബത്തെയും വീട്ടില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. സിപിഎം പ്രവര്‍ത്തകരാണ് ഇതിനുള്ള പിന്നിലെന്ന് സൈതലവി പറഞ്ഞു.

പതിനേഴാം വാര്‍ഡില്‍ മത്സരിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അബ്ദുറസാക്കിന്റെ ബൂത്ത് ഏജന്റായ ഇബ്രാഹിംകുട്ടി എന്നയാളുടെ പരാതിയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്നും താനൂര്‍ സി.ഐ പി പ്രമോദ് പറഞ്ഞു.

ഇരു കേസുകളും അന്വേഷിച്ചു വരികയാണെന്നും ക്രമസമാധാന പാലനത്തിനായി കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും സി.ഐ കൂട്ടിച്ചേര്‍ത്തു.

 

Share news
error: Content is protected !!
Scroll to Top