ചെന്നൈ;രജനീകാന്തിന്റെ പാര്‍ട്ടി ചിഹ്നം ഓട്ടോറിക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. പാര്‍ട്ടിയുടെ പേര് മക്കള്‍ സോവൈ കക്ഷി എന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ മക്കള്‍ ശക്തി കഴകം എന്ന പേരും ബാബ മുദ്ര ചിഹ്നവുമാണ് പരിഗണിച്ചിരുന്നത്. പിന്നീട് പേര് മാറ്റാനും ചിഹ്നം മാറ്റി ഓട്ടോറിക്ഷ പുതിയ ചിഹ്നമായിലഭിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു.
ജനുവരിയില്‍ പാര്‍ട്ടി തുടങ്ങുമെന്നും ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 31 ന് . എല്ലാം മാറുമെന്നും അത്ഭുതം സംഭവിക്കുമെന്നും രജനീകാന്ത് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചിരുന്നു.
അതെസമയം പാര്‍ട്ടിയുടെ പേരോ ചിഹ്നമോ സംബന്ധിച്ച് രജനീകാന്തോ,പാര്‍ട്ടി ഓഫീസോ പ്രതികരിച്ചിട്ടില്ല.




