ദില്ലി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ജഡിജിക്കെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും സുപ്രീം കോടതി പറഞ്ഞു.
വിധിയില്‍ എതിര്‍പ്പുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കണമെന്നും കോടതിപറഞ്ഞു. കോടതി ഒരു തീരുമാനമെടുത്താല്‍ അത് വിചാരണക്കോടതി ആകട്ടെ ഏത് കോടതിയും ആകട്ടെ അത് നിയമപരമായി ചോദ്യംചെയ്യുകയാണ് സര്‍ക്കാര്‍ വേണ്ടത്.അല്ലാതെ ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇത്തരത്തില്‍ ഹരജി നല്‍കുന്നത് ശരിയായ നടപടിയല്ല എന്നാണ് ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്.
കേസില്‍ രഹസ്യ വിചാരണയായിട്ടും ഇരുപതോളം അഭിഭാഷകരുടെ സാന്നിധ്യം കോടതിയിലുണ്ടായിരുന്നെന്നും ഇരയെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും വിചാരണ കോടതി ജഡ്ജിയില്‍ നിന്നുണ്ടായിരുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ സുപ്രീം കോടതി ഈ വാദം മുഖവിലയ്‌ക്കെടുത്തില്ല. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ രാജിവെച്ചതിനെ തുടര്‍ന്ന് പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാരിന് സുപ്രീം കോടതി സമയം അനുവദിച്ചു.




