ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാല്‍ ഈസ്റ്റിലെ ഒരു ഗ്രാമത്തില്‍ നടന്ന സംഘര്‍ഷത്തില്‍ 2 പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായുമാണ് വിവരം. ഇംഫാല്‍ ഈസ്റ്റ്, ക്യാംങ്ങ് പോപ്പി എന്നിവിടങ്ങളില്‍ വെടിവെപ്പ് നടന്നതിന് പിന്നാലെയാണ് മരണവാര്‍ത്ത പുറത്തെത്തിയത്. രണ്ട് പേരെ പരിക്കേറ്റ നിലയില്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
ആയുധധാരികളായ അക്രമിസംഘം നാട്ടുകാര്‍ക്ക് നേരെ വെടിവെക്കുകയായിരുന്നു എന്നാണ് വിവരം. കൊല്ലപ്പെട്ടവര്‍ ആരൊക്കെയാണെന്നുള്ള വിശദാംശങ്ങള്‍ ലഭ്യമല്ല. ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായെന്നും 2 പേര്‍ കൊല്ലപ്പെട്ടുവെന്നുമാണ് പൊലീസ് അറിയിക്കുന്നത്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും സൂചനയുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



