
ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാല്‍ വെസ്റ്റ് മേഖലയിലാണ് സംഘര്‍ഷമുണ്ടായത്. രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ‘കുക്കി വിമതരെന്നു സംശയിക്കുന്ന’ ആളുകളാണ് ആക്രമണം നടത്തിയതെന്നു പൊലീസ് പറഞ്ഞു. ഡ്രോണുകളില്‍ നിന്ന് ബോംബുകളിട്ടെന്നാണ് പൊലീസ് പറയുന്നത്. ഉച്ചയ്ക്ക് 2.30നാണ് വെടിവെപ്പും ബോംബാക്രമണവും ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു.കുക്കി-ഭൂരിപക്ഷമായ കാങ്പോക്പിയിലെ മലയോര ജില്ലയോട് ചേര്‍ന്നുള്ള മെയ്തേയ്ക്ക് ആധിപത്യമുള്ള ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ കുട്രുക്, കടങ്ബന്ദ് ഗ്രാമങ്ങളിലാണ് ആക്രമണം നടന്നത്.
മണിപ്പൂര്‍ റൈഫിള്‍സിലെയും ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെയും ഉദ്യോഗസ്ഥര്‍ തിരിച്ചടിക്കുന്നത് വരെ ആക്രമണം തുടര്‍ന്നു. ആക്രമണത്തെ തുടര്‍ന്ന് ഇംഫാല്‍ വെസ്റ്റ് ജില്ലാ മജിസ്ട്രേറ്റ് ഏഴു മണി മുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരവിറക്കി. ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിതയുടെ സെക്ഷന്‍ 163 പ്രകാരം കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




