
തിരുവനന്തപുരം: രാജ്യത്ത് മൂന്നുമാസത്തിനുശേഷം സര്‍വീസ് ആരംഭിക്കുന്ന വന്ദേഭാരത് സ്ലീപ്പറിന് 16 കോച്ച്. 823 ബെര്‍ത്താണ് ഉണ്ടാകുക. ദീര്‍ഘദൂര യാത്രക്കാരെ ലക്ഷ്യമിട്ടാണ് സര്‍വീസ്. ഫസ്റ്റ് ക്ലാസ് എസിക്ക് ഒരുകോച്ചും 24 ബെര്‍ത്തും ഉണ്ടാകും. ടു ടയര്‍ എസിക്ക് നാല് കോച്ചിലായി 188 ബെര്‍ത്തും 3 ടയര്‍ എസിക്ക് 11 കോച്ചിലായി 611 ബെര്‍ത്തും ഉണ്ടാകും. ബംഗളൂരുവില്‍ ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ്(ബിഇഎംഎല്‍) ആണ് ട്രെയിന്‍ നിര്‍മിക്കുന്നത്.
പരമാവധി വേഗം 160 കിലോമീറ്റര്‍, ഭിന്നശേഷിക്കാര്‍ക്ക് സ്‌പെഷ്യല്‍ ബെര്‍ത്തും ടോയ്ലറ്റ് സൗകര്യവും, അത്യാഹിതമുണ്ടായാല്‍ റിമോട്ട് ഉപയോഗിച്ച് തുറക്കാവുന്ന വാതില്‍, ഫസ്റ്റ് ക്ലാസ് എസി കോച്ചില്‍ ഷവറും ചൂടുവെള്ളവും, റീഡിങ് ലൈറ്റും യുഎസ്ബി ചാര്‍ജിങ് സൗകര്യവും, സൗകര്യപ്രദമായ ലഗേജ് റൂം, മികച്ച യാത്രാസൗകര്യം, ലോക്കോ പൈലറ്റുമാര്‍ക്ക് ശുചിമുറി എന്നിവയാണ് സ്ലീപ്പറിന്റെ സവിശേഷതകള്‍
രാജ്യത്ത് ആദ്യമായാണ് ഒരു ട്രെയിനില്‍ എന്‍ജിന്‍ ഡ്രൈവര്‍മാര്‍ക്ക് ശുചുമുറി സൗകര്യം നല്‍കുന്നത്. പതിറ്റാണ്ടുകളായി ജീവനക്കാരും സംഘടനകളും ആവശ്യം ഉന്നയിക്കുകയായിരുന്നു. പാസഞ്ചര്‍, എക്‌സ്പ്രസ്, ഗുഡ്സ് ട്രെയിനുകളിലും സൗകര്യം ഏര്‍പ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




