കടലുണ്ടി-പരപ്പനങ്ങാടി റോഡിന് 5 കോടി രൂപ കൂടി അനുവദിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

വള്ളിക്കുന്ന്: വള്ളിക്കുന്ന് പഞ്ചായത്തിലെ തീരദേശ മേഖലയിലെ പ്രധാന പാതയായ പരപ്പനങ്ങാടി കടലുണ്ടി നഗരം റോഡിന്റെ നവീകരണത്തിന് അഞ്ചുകോടി രൂപകൂടി അനുവദിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. നിലവില്‍ അനുവദിച്ച അഞ്ചുകോടി രൂപക്കുപുറമെയാണിത്.

റോഡിന്റെ തകര്‍ച്ച പരിഹരിക്കാന്‍ വള്ളിക്കുന്ന് പഞ്ചായത്ത് പ്രസി ഡന്റ് എ ഷൈലജ, വൈസ് പ്രസിഡന്റ് മനോജ് കോട്ടാശേരി, സിപിഐ എം വള്ളിക്കുന്ന് ഏരി യാ കമ്മിറ്റിയംഗം പി സുനില്‍കു മാര്‍ എന്നിവര്‍ മന്ത്രിയെ സന്ദര്‍ ശിച്ചപ്പോഴാണ് കുടുതല്‍ തുക അനുവദിക്കുമെന്ന് അറിയിച്ചത്.

നിലവില്‍ അനുവദിച്ച തുകക്ക് ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി. മഴ കുറയുന്നതോടെ അടിയന്തര പ്രാധാന്യത്തോടെ പണി തുട ങ്ങാന്‍ പൊതുമരാമത്ത് ഉദ്യോഗ സ്ഥര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് മന്ത്രി ഉറപ്പുനല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top