
കോട്ടക്കല്‍: സ്വകാര്യ ബസില്‍ സ്ത്രീയെ അവഹേളിച്ച സംഭവത്തില്‍ നടപടി. കണ്ടക്ടറുടെ ലൈസന്‍സ് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. യാത്രക്കാരിയായ പുത്തൂര്‍ അരിച്ചോള്‍ സ്വദേശിനിയുടെ പരാതിയിലാണ് കോഴിക്കോട്-തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് കണ്ടക്ടര്‍ക്കെതിരായ നടപടി.
ജില്ല ആര്‍ടിഒ ബി എ ഷഫീഖിന്റെ നിര്‍ദേശപ്രകാരം സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെയാണ് നടപടിയെടുത്തത്.
ഇത്തരം സംഭവങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ്‌റ് അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




