Section

malabari-logo-mobile

ലഹരി വിരുദ്ധ ക്ലാസും ഫ്ലാഷ് മോബും നടത്തി

HIGHLIGHTS : Conducted anti-drug class and flash mob

താനൂർ: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് താനൂർ നഗരസഭയും ഐ സി ഡി എസും സംയുക്തമായി ചേർന്ന്  കൗമാര ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി നടത്തി. ഇതോടനുബന്ധിച്ച് താനൂർ ജംഗ്ഷനിൽ നിന്ന് ലഹരി വിരുദ്ധ ജാഥ നടത്തി.

താനൂർ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ് ജനങ്ങളിൽ മതിപ്പ് ഉളവാക്കി. തുടർന്ന് വ്യാപാര ഭവനിൽ നടന്ന ഉദ്ഘാടന പരിപാടി നഗരസഭ ചെയർമാൻ പി.പി. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സി കെ സുബൈദ മുഖ്യപ്രഭാഷണം നടത്തി. സി കെ എം ബഷീർ, കെ പി അലി അക്ബർ, ജയപ്രകാശ്, സുബൈർ, മുസ്തഫ, പിടി അക്ബർ, ദീപേഷ്, ആരിഫാ സലിം, തുടങ്ങിയ നഗരസഭ കൗൺസിലർമാർ സംസാരിച്ചു.

sameeksha-malabarinews

മലപ്പുറം ജില്ല ലഹരി വിമുക്ത ഭാരത ക്യാമ്പയിൻ ജില്ലാ കോർഡിനേറ്റർ ഹരികുമാർ ക്ലാസ് എടുത്തു. ജാഥയ്ക്ക് അംഗണവാടി  വർക്കർമാരായ സുശീല, വിജയ, പ്രഭാഷിണി, പ്രഷീല എന്നിവർ നേതൃത്വം നൽകി. ഐ സി ഡി എസ് സൂപ്പർവൈസർ ബേബി ഷിഫ സ്വാഗതവും പി.പങ്കജം നന്ദിയും പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!