HIGHLIGHTS : Conducted anti-drug awareness class
പരപ്പനങ്ങാടി:മുഴുവന്‍ വിഷയങ്ങള്‍ക്കും ഉയര്‍ന്ന മാര്‍ക്ക് വാങ്ങിക്കണമെന്ന ഭാരം ഒഴിവാക്കിയാല്‍ തന്നെ കുട്ടികളിലെ ലഹരി ഉപയോഗം കുറക്കാന്‍ കഴിയുമെന്ന്
ഋഷിരാജ് സിംഗ് പറഞ്ഞു. പരപ്പനങ്ങാടി പി.ഇ. എസ്. പരപ്പനാട് കോവിലകം ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച
ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദു റബ്ബ് അധ്യക്ഷത വഹിച്ചു. പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ഉസ്മാന്‍, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ജുനൈദ് , ബി.ഹരികുമാര്‍, ജയദേവന്‍, ബിബിന്‍ മേനോന്‍, പി.ടി.എ.പ്രസിഡന്റ് ഷാക്കിറ, വൈസ് പ്രസിഡന്റ് മന്‍സൂര്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഉഷ എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു