HIGHLIGHTS : Calicut University News; Online training for teachers
അദ്ധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം
കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവിഭാഗം അദ്ധ്യാപകര്‍ക്കായി ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു. കേന്ദ്രമാനവശേഷി വികസന വകുപ്പിന്റെ അദ്ധ്യാപക പരിശീലന കേന്ദ്രത്തില്‍ സര്‍വകലാശാലകളിലേയും കോളേജുകളിലേയും അദ്ധ്യാപകര്‍ക്കായി ‘ഡിജിറ്റല്‍ ഓണ്‍ലൈന്‍ കോഴ്‌സ് ഡിസൈന്‍’ എന്ന വിഷയത്തിലാണ് പരിശീലനം നല്‍കുന്നത്. ഫെബ്രുവരി 1-ന് ആരംഭിക്കുന്ന ഒരാഴ്ചത്തെ പരിശീലനത്തിന് 19 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ പരിശീലന കേന്ദ്രത്തിന്റെ വെബ്‌സൈറ്റില്‍ (www.mhrdtlc.uoc.ac.in) ലഭ്യമാണ്. ഫോണ്‍ – 9048356933.

പരീക്ഷ മാറ്റി
സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ ജനുവരി 23-ന് തുടങ്ങാനിരുന്ന ഒന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും സോഷ്യോളജി സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും മാറ്റി. പുതുക്കിയ സമയക്രമം പിന്നീട് അറിയിക്കും. മറ്റ് പി.ജി. പരീക്ഷകളില്‍ മാറ്റമില്ല.