നിയമം പാലിക്കണം; ഫേസ്ബുക്കിനും ഗൂഗിളിനും നിർദേശം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ തുടരണമെങ്കില്‍ ഐ.ടി ദേഭഗതി നിയമം പാലിക്കണമെന്ന് ഫെയ്‌സ്ബുക്കിനും ഗൂഗിളിനും പാര്‍ലമെന്ററി ഐ.ടികാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ നിര്‍ദ്ദേശം. രാജ്യത്തെ നിയമം പാലിച്ചുകൊണ്ട് മാത്രമെ ഇവിടെ തുടരാന്‍ അനുവദിക്കൂ എന്നും സമിതി നിര്‍ദ്ദേശിച്ചു.

ശശി തരൂര്‍ അധ്യക്ഷനായ സമിതി വിളിച്ച യോഗത്തില്‍ ഇന്ന് ഗുഗിളിന്റെയും ഫെയ്സ്ബുക്കിന്റെയും പ്രതിനിധികള്‍ നേരിട്ട് ഹാജരായി. ഐടി ഭേദഗതി നിയമം നടപ്പിലാക്കിയത് വിലയിരുത്താനാണ് സമിതി ഇന്ന് യോഗം വിളിച്ചത്.

ഫെയ്‌സ്ബുക് പബ്ലിക് പൊളിസി ഡയറക്ടര്‍ ശിവാനന്ദ് തുക്രാല്‍, ജനറല്‍ കൗണ്‍സില്‍ നമ്രത സിങ്ങ് എന്നിവരാണ് പങ്കെടുത്തത്. നേരത്തെ പ്രതിനിധികള്‍ നേരിട്ട് ഹാജരാകാന്‍ വിസമ്മതിച്ചിരുന്നു.

 

Share news
error: Content is protected !!
Scroll to Top