HIGHLIGHTS : Complete first aid classes started in Parappanangadi
പരപ്പനങ്ങാടി: സമ്പൂര്‍ണ ഫസ്റ്റ് എയിഡിനെ കുറിച്ച് ബോധവല്‍കരണം നല്‍ക്കുന്നതിനായി ട്രോമാ കെയര്‍ ക്ലാസുകള്‍ക്ക് തുടക്കം കുറിച്ചു.
ശ്വാസംനിലച്ചാല്‍, തീ പൊള്ളലേറ്റാന്‍ ,ഷോക്കടിച്ചാല്‍, അപസ്മാരം തുടങ്ങിയാല്‍ , ശരീരം മുറിഞ്ഞ് പോയാല്‍ , ശരീരത്തിലേക്ക് എന്തെങ്കിലും തുളച്ച് കയറിയാന്‍ ,ഉയരത്തില്‍ നിന്നും വീണാല്‍, കുഴഞ്ഞ് വീണാല്‍,ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍ തുടങ്ങി പെട്ടെന്നുണ്ടാകുന്ന അപകട ദുരന്ത നിവാരണത്തിന് എന്തെല്ലാം കരുതണമെന്നും എങ്ങിനെ നേരിടണമെന്നു മുള്ള പരിശീലനത്തിനാണ് തുടക്കമിട്ടിരിക്കുന്നത്.

സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡ് കേഡറ്റുകള്‍ക്കും മുജാഹിദ് സംസ്ഥാന സമ്മേളനത്തിലെ വളണ്ടിയര്‍മാര്‍ക്കും ക്ലാസുകള്‍ നല്‍കിയാണ് ബോധവല്‍ക്കരണ ക്ലാസിന് തുടക്കം കുറിച്ചത്.
ട്രെയിനര്‍മാരായ അനസ് തിരുത്തിയാട് ,റമീസ എടവണ്ണ, പി ഒ അന്‍വര്‍ ,ഗഫൂര്‍ തമന്ന എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി .വരും മാസങ്ങളില്‍ അയല്‍ കൂട്ടങ്ങള്‍ , സ്‌കൂളുകള്‍, കോളേജ് എന്നിവിടങ്ങളില്‍ ക്ലാസുകള്‍ തുടരുമെന്നും ലീഡര്‍ മുനീര്‍ സ്റ്റാര്‍ അറിയിച്ചു. ക്ലാസുകള്‍ ആവശ്യമുള്ളവര്‍ 918896 9 101, 7510450100 എന്നീ ട്രോമാ കെയര്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു