HIGHLIGHTS : Pavana Pavel from Parappanangadi won the state boxing championship Gold medal
പരപ്പനങ്ങാടി :സംസ്ഥാന ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ ഗോള്‍ഡ് മെഡല്‍ നേടി പരപ്പനങ്ങാടി സ്വദേശിനി പവന പവല്‍ .
സബ്ജൂനിയര്‍ വിഭാഗം 67 കിലോ കാറ്റഗറിയിലാണ് പവന ഗോള്‍ഡ് മെഡല്‍ സ്വന്തമാക്കിയിരിക്കുന്നത്.
പരപ്പനങ്ങാടി നെടുവ കോവിലകം റോഡില്‍ രാംനാഥ് പവലിന്റെയും സന്ധ്യയുടെയും മകളാണ് പവന . അരിയല്ലൂര്‍ എംവി എച് എസ് എസ് 8 ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പവന.

ക്ലാസിക് ബോക്‌സിങ് ക്ലബ് പറമ്പില്‍ പീടികയെ പ്രതിനിധീകരിച്ചാണ് മത്സരത്തിനിറങ്ങിയത് .സുല്‍ഫി ,അരുണ്‍കുമാര്‍ ,ജിഷ എന്നിവരാണ് പരിശീലകര്‍ .പരപ്പനാട് വാക്കേഴ്‌സ് താരം കൂടിയാണ് പവന. 2021 ലെ മത്സരത്തിലും പവന ഗോള്‍ഡ് മെഡല്‍ നേടിയിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു