Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ദക്ഷിണമേഖലാ ഫുട്ബോള്‍ – കാലിക്കറ്റ് 30-ന് ഇറങ്ങും 

HIGHLIGHTS : Calicut University News; South Zone Football - Calicut will be played on 30th

ദക്ഷിണ മേഖല അന്തര്‍സര്‍വകലാശാല ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് സര്‍വകലാശാല 30-ന് കളത്തിലിറങ്ങും. സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കൊണ്ടോട്ടി ഇ എം ഇ എ കോളേജിലെ അവസാന വര്‍ഷ ബി എ വിദ്യാര്‍ത്ഥി യു.കെ. നിസാമുദ്ദീന്‍ ടീമിനെ നയിക്കും. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ ഭവിന്‍ നാരായണനാണ് വൈസ് ക്യാപ്റ്റന്‍.

ടീം അംഗങ്ങള്‍ : ജിസല്‍ ജോളി, ഹാഫിസ് പി.എ, ഷംനാദ് കെ.പി (സെന്റ് തോമസ് തൃശൂര്‍ ), സി. മുഹമ്മദ് ജിയാദ്, അബ്ദുല്‍ ഡാനിഷ്, മുഹമ്മദ് ഷമീല്‍ ഇ.വി (സെന്റ് ജോസഫ് കോളേജ് ദേവഗിരി ), അഥര്‍വ് സി.വി., നന്ദു കൃഷ്ണ (ഫാറൂഖ് കോളേജ് ഫാറൂഖ് ), സുജിത് വി.ആര്‍, ശരത്  കെ.പി (കേരള വര്‍മ തൃശൂര്‍ ), അബി വി.എ., നജീബ്.പി, സനൂപ്.സി (എം ഇ എസ് കെ വി എം വളാഞ്ചേരി) അക്ബര്‍ സിദ്ധീഖ് എന്‍.പി., നിസാമുദ്ധീന്‍ യു. കെ. (ഇ എം ഇ എ കോളേജ് കൊണ്ടോട്ടി ) മുഹമ്മദ് സഹദ്.എന്‍.പി. (സഫ കോളേജ് വളാഞ്ചേരി ), മുഹമ്മദ് റമീഫ് (എം ഇ എസ് മമ്പാട് ) മിഷാല്‍.പി.കെ. (എം.എ.എം.ഒ മുക്കം ), ഭവിന്‍ നാരായണന്‍ (ഗുരുവായൂരപ്പന്‍ കോളേജ് കോഴിക്കോട് ) മുഹമ്മദ് സഫ്നീത്. പി. പി. (ശ്രീകൃഷ്ണ കോളേജ് ഗുരുവായൂര്‍ ), ടീം കോച്ച് – സതീവന്‍ ബാലന്‍, അസിസ്റ്റന്റ് കോച്ച് – മുഹമ്മദ് ഷഫീക് (കായിക വിഭാഗം കാലിക്കറ്റ് സര്‍വകലാശാല ) മാനേജര്‍ – ഷിഹാബുദീന്‍ പി. (ഇ.എം.ഇ.എ കോളേജ് കൊണ്ടോട്ടി കായിക വിഭാഗം മേധാവി ), ടീം ഫിസിയോ ഡെന്നി ഡേവിസ് (സി.ഡി.എം.ആര്‍.പി കാലിക്കറ്റ് സര്‍വകലാശാല ) നിലവിലെ അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല ചാമ്പ്യന്മാരാണ് കാലിക്കറ്റ്

sameeksha-malabarinews

അന്ധവിശ്വാസങ്ങളെ ചെറുക്കാന്‍ വിദ്യാര്‍ഥികള്‍
ശാസ്ത്രാവബോധം പ്രചരിപ്പിക്കണം – ഡോ. എം.കെ. ജയരാജ്

അന്ധവിശ്വാസങ്ങളെ ചെറുക്കാന്‍ വിദ്യാര്‍ഥികള്‍ ശാസ്ത്രാവബോധത്തിന്റെ വക്താക്കളായി മാറണമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. സര്‍വകലാശാലാ കാമ്പസില്‍ നടക്കുന്ന കോഴിക്കോട് ജില്ലയിലെ ഗിഫ്റ്റഡ് ചില്‍ഡ്രന്‍ വിദ്യാര്‍ഥികളുടെ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്രജ്ഞാനവും ശാസ്ത്രാവബോധവും രണ്ടാണ്. അതിമാനുഷികതയിലും അന്ധവിശ്വാസങ്ങളിലും പെട്ടുപോകുന്നത് ശാസ്ത്രാവബോധം ഇല്ലാത്തതിനാലാണ്. കാര്യങ്ങളെ ശാസ്ത്രീയമായി നിരീക്ഷിക്കാനും മനനം ചെയ്യാനും അത് സമൂഹത്തിന് പകരാനും വിദ്യാര്‍ഥികള്‍ക്ക് കഴിയണമെന്നും അതൊരു ഭരണഘടനാപരമായ കടമയാണെന്നും വൈസ് ചാന്‍സലര്‍ ഓര്‍മിപ്പിച്ചു. താമരശ്ശേരി, വടകര കോഴിക്കോട് വിദ്യാഭ്യാസ ജില്ലകളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട 120 വിദ്യാര്‍ഥികളാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. ക്ലാസുകള്‍, ചര്‍ച്ചകള്‍, സംവാദങ്ങള്‍, പഠനയാത്രകള്‍ എന്നിവയിലൂടെ പ്രതിഭാപോഷണം നല്‍കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ചതാണ് ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പദ്ധതി. ചടങ്ങില്‍ കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.പി. ധനേഷ് അധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് മുഖ്യപ്രഭാഷണം നടത്തി. ഡോ. മുഹമ്മദ് ഷാഹിന്‍ തയ്യില്‍, ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. യു.കെ. അബ്ദുനാസര്‍, പദ്ധതിയുടെ കോ-ഓര്‍ഡിനേറ്റര്‍ പി.ടി. സിറാജുദ്ധീന്‍, യു.കെ. ഷജില്‍, റിജില്‍ വാസുദേവ് തുടങ്ങിയവര്‍ സംസാരിച്ചു. വെള്ളിയാഴ്ച വൈകീട്ട് നടക്കുന്ന സമാപനച്ചടങ്ങ് പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്യും.

യാത്രയയപ്പ് നല്‍കി

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഈ മാസം വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ടിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. ഫിനാന്‍സ് ഓഫീസറുടെ ചുമതല വഹിക്കുന്ന മുതിര്‍ന്ന ജോയിന്റ് രജിസ്ട്രാര്‍ കെ. ജുഗല്‍ കിഷോര്‍,  ലൈഫ്ലോംഗ് ലേണിംഗ് പഠനവകുപ്പിലെ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് പി.ലത എന്നിവരാണ് വിരമിക്കുന്നത്. യോഗം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അധ്യക്ഷനായി. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഗോഡ്‌വിന്‍ സാംരാജ്, വെല്‍ഫെയര്‍ ഫണ്ട് ഡയറക്ടര്‍മാരായ കെ.വി. പ്രദീപന്‍, ടി.എം. നിശാന്ത്, സംഘടനാ പ്രതിനിധികളായ ടി. ശബീഷ്, കെ. സുരേഷ് കുമാര്‍, ടി.എന്‍. ശ്രീശാന്ത്, ഡോ. വി.എല്‍. ലജിഷ് എന്നിവര്‍ സംസാരിച്ചു.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
ഒന്നാം സെമ
സ്റ്റര്‍ എം.എസ് സി. മെഡിക്കല്‍ മൈക്രോബയോളജി സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 2023 ജനുവരി 10-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും 15-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.    പി.ആര്‍. 1819/2022

പരീക്ഷ
ഡിസംബര്‍ 2022 രണ്ട്, നാല് സെമസ്റ്റര്‍ എം.സി.എ. സപ്ലിമെന്ററി പരീക്ഷകള്‍ യഥാക്രമം ജനുവരി 17-നും ജനുവരി 16-നും തുടങ്ങും. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!