HIGHLIGHTS : Complaint of molesting a first class student
തിരൂരങ്ങാടി: ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. മൂന്നിയൂര്‍ പാറക്കാവ് സ്വദേശി ഓട്ടോ ഡ്രൈവറായ ജയനെതിരെയാണ് കുട്ടിയുടെ ബന്ധുക്കള്‍ തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്‌കൂള്‍ അധികാരികള്‍ ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ട ശേഷം ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്. തുടര്‍ന്ന് തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ച ഇയാള്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചന്നാണ് പരാതി. പ്രതി ജയന്‍ ഒളിവിലാണ്. ഇയാള്‍ക്കായി ഉര്‍ജ്ജിതമായ അന്വേഷണം നടക്കുകയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു