പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതി; വളാഞ്ചേരിയിൽ സിദ്ധനെതിരെ കേസെടുത്തു

സിദ്ധനെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്‌സോ നിയമപ്രകാരം കേസ്. മലപ്പുറം ആതവനാട് മണ്ണേക്കരയിലെ സിദ്ധനെതിരെയാണ് വളാഞ്ചേരി പോലീസ് കേസെടുത്തത്. പരാതിയെ തുടര്‍ന്ന് സിദ്ധന്‍ ഒളിവിലാണ്.

സിദ്ധനെതിരെ നിരവധി പരാതികള്‍ മുമ്പും ഉണ്ടായിരുന്നു. നിരവധി സ്ത്രീകളും വ്യാജ ചികിത്സയുടെ പേരില്‍ തട്ടിപ്പിനിരയായതായാണ് വിവരം.  ചികിത്സയുടെ മറവില്‍ പലരില്‍നിന്നും പണം തട്ടുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു. മഖാം കെട്ടി പണപ്പിരിവും ചികിത്സയും നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്തുള്ളവര്‍ ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി തുടങ്ങിയവക്ക് പരാതി നല്‍കിയിരുന്നു.

പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top