ഫീസടക്കാന്‍ വൈകി; പാലക്കാട് എംഇഎസ് കോളേജ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു

പാലക്കാട്: പാലക്കാട് റെയില്‍വേ കോളനിക്ക് സമീപം ഉമ്മിനിയില്‍ കോളേജ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സുബ്രഹ്മണ്യന്‍ – ദേവകി ദമ്പതികളുടെ മകള്‍ ബീന(20)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഫീസടയ്ക്കാന്‍ കഴിയാത്തതില്‍ മനംനൊന്താണ് ബീന ആത്മഹത്യ ചെയ്തതെന്ന് സഹോദരന്‍ ബിജു പറഞ്ഞു.

പാലക്കാട് എംഇഎസ് കോളെജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ബീന. അമ്മ ഇന്നലെ ഫീസടയ്ക്കാന്‍ കോളെജിലെത്തിയിരുന്നു. എന്നാല്‍ കോളേജ് അധികൃതര്‍ ഫീസ് വാങ്ങിയില്ല. സര്‍വകലാശാലയെ സമീപിക്കണമെന്ന് കോളേജില്‍ നിന്ന് ആവശ്യപ്പെട്ടുവെന്നും പരീക്ഷ എഴുതാനാവില്ലെന്ന മനോവിഷമത്തിലാണ് സഹോദരി തൂങ്ങിമരിച്ചതെന്നും ബിജു പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top