
കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ ബോംബ് സ്‌ഫോടനം. ആലക്കാട്ട് സ്വദേശിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിന്റെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ബിജുവിന് പരിക്കേറ്റു. പരിക്കേറ്റ ബിജുവിനെ കോഴിക്കോടുളള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം.
ധനരാജ് വധക്കേസിലെ പ്രതിയാണ് ബിജു. വീട്ടില്‍ സൂക്ഷിച്ചുവെച്ച ബോംബ് പൊട്ടിയതാകാമെന്നാണ് സംശയം. സ്‌ഫോടനം നടന്ന വിവരമറിഞ്ഞ് പൊലീസ് സംഭവസ്ഥലത്തെത്തുന്നതിന് മുമ്പെ ബിജുവിനെ വീട്ടില്‍ നിന്ന് മാറ്റിയിരുന്നു.
സംഭവത്തില്‍ പെരിങ്ങോം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




