Section

malabari-logo-mobile

സോഷ്യല്‍ മീഡിയ വഴി വ്യാജപ്രചരണം നടത്തിയെന്ന് ആരോപണം: മതപണ്ഡിതനെതിരെ യൂത്ത് ലീഗിന്റെ പരാതി

HIGHLIGHTS : തിരൂരങ്ങാടി: സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണം നടത്തിയെന്ന് ആരോപിച്ച് യുവാവായ മത

തിരൂരങ്ങാടി: സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണം നടത്തിയെന്ന് ആരോപിച്ച് യുവാവായ മത പണ്ഡിതനെതിരെ യൂത്ത്‌ലീഗ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി. ചെറുമുക്ക് ടൗണ്‍ ഭാഗത്ത് താമസിക്കുന്ന അനസ് സഖാഫിക്കെതിരെയാണ് നന്നമ്പ്ര പഞ്ചായത്ത് മുസ്‌ലിംയൂത്ത്‌ലീഗ് കമ്മിറ്റി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുള്ളത്.

ലോകസഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ ദിവസം പൊന്നാനി മണ്ഡലത്തില്‍ പെ്ട്ട ചെറുമുക്ക് വെസ്റ്റിലെ എണ്‍പതി ഏഴാം ബൂത്തില്‍
305 വോട്ട് ചെയ്തതിനു ശേഷം രാവിലെ പത്ത് മണി മുതല്‍ ഒരു മണി വരെ മെഷീന്‍ തകരാറാകുകയും പിന്നിട് നന്നമ്പ്ര വില്ലേജ് ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥര്‍ വെന്ന് തകരാര്‍ പരിഹരിക്കുകയും ഒരു മണിക്ക് ശേഷം വീണ്ടൂം പോളിങ് തുടരുകയും ചെയ്തിരുന്നു അതിന് ശേഷം ബൂത്തില്‍ ചെയ്യുന്ന വോട്ടുകളെല്ലാം എതിനു ചിഹ്നത്തിനു കുത്തിയാലും കോണിക്കാണ് പോകുന്നതെന്നും ഇത് കയ്യോടെ പിടികൂടിയെന്നും ഫേസ് ബുക്കിലൂടെ ഇയാള്‍ പ്രചരിപ്പിച്ചു എന്നാണ് പരാതി .

sameeksha-malabarinews

വിഷയത്തില്‍ യാഥാര്‍ത്ഥ്യമുണ്ടെങ്കില്‍ അത് കണ്ടെത്തുന്നതിനും അതല്ല ഇത് വ്യാജ പ്രചരണമാണെങ്കില്‍ തെരഞ്ഞെടുപ്പ് തന്നെ സംശയത്തിന്റെ നിഴലിലാക്കുന്ന ഇത്തരം പ്രചരണം നടത്തിയ വ്യക്തിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!