Section

malabari-logo-mobile

സിപിഎം സ്ഥാനാര്‍ത്ഥിക്കെതിരെ വര്‍ഗ്ഗീയത പറഞ്ഞ്‌ വോട്ട്‌ ചോദിച്ചയാളെ മാപ്പ്‌ പറയിപ്പിച്ച്‌ നാട്ടുകാര്‍

HIGHLIGHTS : മലപ്പുറം:  മതത്തിന്റെ പേരില്‍ സ്ഥാനാര്‍ത്ഥിക്ക്‌ വോട്ടുചോദിച്ചയാളെ മാപ്പ്‌ പറയിച്ച്‌ നാട്ടുകാര്‍. സംഭവം മൊബൈലില്‍ ഷൂട്ട്‌ ചെയത്‌ പുറത്ത്‌ വിട്ടതോടെ...

മലപ്പുറം:  മതത്തിന്റെ പേരില്‍ സ്ഥാനാര്‍ത്ഥിക്ക്‌ വോട്ടുചോദിച്ചയാളെ മാപ്പ്‌ പറയിച്ച്‌ നാട്ടുകാര്‍. സംഭവം മൊബൈലില്‍ ഷൂട്ട്‌ ചെയത്‌ പുറത്ത്‌ വിട്ടതോടെയ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.

മലപ്പുറം കരവാരക്കുണ്ട്‌ പതിമൂന്നാം വാര്‍ഡിലാണ്‌ സംഭവം നടന്നത്‌ ഇവിടെ മത്സരിക്കുന്ന സിപിഐഎം സ്ഥാനാര്‍ത്ഥി അറമുഖനെതിരെയാണ്‌ വര്‍ഗ്ഗീയ പ്രചരണം നടത്തി എതിര്‍ സ്ഥാനാര്‍ത്ഥിയുടെ ബന്ധു വെട്ടിലായത.്‌

sameeksha-malabarinews

സിപിഎം സ്ഥാനാര്‍ത്ഥി മുസ്ലീം അല്ലെന്നും അതിനാല്‍ മുസ്ലീമായ എതിര്‍ സ്ഥാനാര്‍ത്ഥിക്ക്‌ വോട്ട്‌ ചെയ്യണമെന്നും ബന്ധുവീടുകളില്‍ കയറി സ്വകാര്യമായി പ്രചരണം നടത്തുകയായിരുന്നു ഇയാള്‍. ഇത്‌ തിരിച്ചറിഞ്ഞ നാട്ടുകാരും സിപിഎം പ്രവര്‍ത്തകരും ഇയാളെ തടഞ്ഞു നിര്‍ത്തി കാര്യം തിരിക്കുകായിരുന്നു. തുടര്‍ന്ന്‌ തെരഞ്ഞെടുപ്പില്‍ രാഷ്‌്‌ട്രീയമാണ്‌ പറയേണ്ടതെന്നും വര്‍ഗ്ഗീയത പറഞ്ഞല്ല വോട്ടുപിടിക്കേണ്ടതെന്നും ഇവര്‍ ഇയാളെ ബോധ്യപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം,

തുടര്‍ന്ന്‌ ഇവിടെ നിന്നും വാഹനമെടുത്ത്‌ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ തടഞ്ഞ്‌ നിര്‍ത്തി മാപ്പ്‌ പറയിച്ചിട്ടാണ്‌ നാട്ടുകാര്‍ വിട്ടയച്ചത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!