വർണപ്പകിട്ട് ;കലാകിരീടം തിരുവനന്തപുരത്തിന്

കോഴിക്കോട്:സംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവം ‘വർണ്ണപ്പകിട്ടിന് ‘ ഉജ്ജ്വല പരിസമാപ്തി. സാഹിത്യ നഗരിയിലെ മൂന്നു വേദികളിലായി 539 ട്രാൻസ്ജെൻഡറുകൾ മാറ്റുരച്ച സർഗമേളക്ക് തിരശ്ശീല വീണപ്പോൾ തിരുവനന്തപുരം ജില്ല കലാകിരീടം കരസ്ഥമാക്കി. 150 പോയൻ്റുകൾ നേടിയാണ് തിരുവനന്തപുരം കലാകിരീടം ചൂടിയത്.

വ്യക്തമായ ആധിപത്യവുമായി ആദ്യ ദിവസം മുതൽ തന്നെ മുന്നിട്ടു നിന്ന തിരുവനന്തപുരം 150 പോയിന്റുമായാണ് ഒന്നാം സ്ഥാനം നേടിയത്. 135 പോയൻ്റുമായി എറണാകുളം രണ്ടാം സ്ഥാനവും 124 പോയൻ്റുമായി മലപ്പുറം ജില്ല മൂന്നാം കരസ്ഥമാക്കി.

കലാരത്നമായി ആലപ്പുഴ ജില്ലയിലെ ജാനകി രാജിനെയും സർഗപ്രതിഭയായി തൃശൂർ ജില്ലയിലെ ദേവൂട്ടി ഷാജിയെയും തെരഞ്ഞെടുത്തു. തിരുവനന്തപുരം ജില്ലയിലെ ഐവിനും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. വിജയികളായ ജില്ലക്കും
കലാപ്രതിഭകൾക്കും മന്ത്രി ഡോ. ആർ ബിന്ദു, മേയർ ബീന ഫിലിപ്പ്, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ഡോ. അദീല അബ്ദുല്ല, ഡയറക്ടർ ഡോ. അരുൺ എസ് നായർ എന്നിവർ പുരസ്കാരങ്ങൾ കൈമാറി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top