
കോഴിക്കോട്: നിയന്ത്രണം വിട്ട കാര്‍ കടയുടെ വരാന്തയിലേക്ക് പാഞ്ഞുകയറി അപകടം. അപകടത്തില്‍ കാര്‍ ഇടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 11 മണിയോടെ കുറ്റ്യാടി- മരുതോങ്കര റോഡില്‍ വെച്ചാണ് അപകടമുണ്ടായത്.
കുറ്റ്യാടി ടൗണില്‍ മരുതോങ്കര റോഡിലെ പാലത്തിന് സമീപത്തുവെച്ച് നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ കഫെയുടെ വരാന്തയിലേക്കാണ് പാഞ്ഞുകയറിയത്. റോഡരികില്‍ നിര്‍ത്തിയിട്ട രണ്ടു ബൈക്കുകളിലും കാര്‍ ഇടിച്ചു.
റോഡരികിലുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. കാറില്‍ ഉണ്ടായിരുന്നവര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




