ഇന്ധനം നിറക്കാനെത്തിയ യുവാവ് പെട്രോള്‍ പമ്പില്‍ സ്വന്തം ബൈക്കിന് തീയിട്ടു

കൊച്ചി: ആലുവയില്‍ പെട്രോള്‍ പമ്പില്‍ യുവാവ് ബൈക്കിന് തീയിട്ടു. ദേശം അത്താണിയിലെ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിലാണ് യുവാവിന്റെ പരാക്രമം. പെട്രോള്‍ അടിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ചെങ്ങമനാട് സ്വദേശി പ്രദീപ് ബൈക്കിന് തീ ഇട്ടതെന്നാണ് സൂചന. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നു.

പ്രദീപ് പെട്രോള്‍ അടിക്കാന്‍ പമ്പില്‍ വന്നപ്പോള്‍ കാറില്‍ ബൈക്ക് തട്ടിയെന്ന് പറഞ്ഞ് കാറുകാരനും ബൈക്കുകാരനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അപ്പോഴാണ് പ്രദീപ് തീപ്പെട്ടിയുരച്ച് സ്വന്തം ബൈക്കിന് തീയിട്ടത്. ബൈക്കിന് അപ്പോള്‍ തന്നെ തീപിടിച്ചു. ഇന്ധനം നിറച്ച മെഷീന് തൊട്ടടുത്തായിരുന്നില്ല. കുറച്ചു ദൂരെയായതിനാലാണ് വലിയ അപകടം ഒഴിവായത്.

പമ്പിലെ ജീവനക്കാരെല്ലാം കൂടി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ബൈക്ക് അപ്പോഴേക്കും പൂര്‍ണമായി കത്തിനശിച്ചിരുന്നു. യുവാവ് അവിടെ നിന്നും ഇറങ്ങിയോടി. ചെങ്ങമനാട് പൊലീസ് പിന്നീട് യുവാവിനെ കസ്റ്റഡിയിലെടുത്തു. എന്തിനാണ് ഇയാള്‍ സ്വന്തം ബൈക്കിന് തന്നെ തീയിട്ടത് എന്ന് കണ്ടെത്താന്‍ ചോദ്യംചെയ്യല്‍ പുരോഗമിക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top