
തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ റീല്‍സ് ചിത്രീകരിച്ചതിന് പിന്നാലെ പരാതി ഉയര്‍ന്ന സംഭവത്തില്‍ ക്ഷമ ചോദിച്ച് സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ജാസ്മിന്‍ ജാഫര്‍. ആരെയും വേദനിപ്പിക്കാനോ പ്രശ്നമുണ്ടാക്കാനോ അല്ല വീഡിയോ ചെയ്തത്. അറിവില്ലായ്മയായിരുന്നു. വീഡിയോ ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് മനസിലാക്കുന്നു. തെറ്റിന് ക്ഷമ ചോദിക്കുന്നുവെന്ന് ജാസ്മിന്‍ പറഞ്ഞു.
‘എന്നെ സ്നേഹിക്കുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും ഞാന്‍ ചെയ്ത ഒരു വീഡിയോ ബുദ്ധിമുട്ടുണ്ടാക്കിയതായി മനസിലാക്കുന്നു. ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയോ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നോ വിചാരിച്ചോ ചെയ്തതല്ല. അറിവില്ലായ്മകൊണ്ട് എന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റിന് ഞാന്‍ എല്ലാവരോടും ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു’ എന്നാണ് ജാസ്മിന്‍ ജാഫര്‍ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പങ്കുവെച്ചത്. ഗുരുവായൂരില്‍ നിന്നും പകര്‍ത്തിയ വീഡിയോ അക്കൗണ്ടില്‍നിന്നും നീക്കിയിട്ടുണ്ട്.
ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ റീല്‍സ് ചിത്രീകരിച്ചതിന് ജാസ്മിനെതിരെ ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഒ ബി അരുണ്‍ കുമാറാണ് പൊലീസില്‍ പരാതി നല്‍കിയത്. വിലക്ക് മറികടന്ന് ഗുരുവായൂര്‍ തീര്‍ത്ഥക്കുളത്തില്‍ കാല്‍ കഴുകി റീല്‍സ് ചിത്രീകരിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. മുന്‍കൂര്‍ അനുമതിയില്ലാതെ വീഡിയോ ചിത്രീകരിക്കുന്നതിന് ഹൈക്കോടതി നിരോധനമേര്‍പ്പെടുത്തിയ നടപ്പുരയിലും റീല്‍സ് ചിത്രീകരിച്ചെന്ന് പരാതിയില്‍ പറയുന്നുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




