കോള കുടിച്ച് 8 വയസ്സുകാരി മരിച്ചു

imagesകടലൂര്‍ : തമിഴ്‌നാട്ടിലെ കടലൂരില്‍ കോള കുടിച്ച് 8 വയസ്സുകാരി മരിച്ചു. 3 പേര്‍ ആശുപത്രിയില്‍ ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. കടലൂര്‍ ജില്ലയില്‍ നെയ്യോലിലെ അഞ്ചപുലിയുടെ മകള്‍ അഭിരാമി (8) ആണ് മരിച്ചത്. അഞ്ചപുലിയുടെ മറ്റ് മക്കളായ ലളിത (10), കൗസല്ല്യ (6), പരമശിവം (2) എന്നിവരാണ് ചികില്‍സയിലുള്ളത്.

കഴിഞ്ഞ ദിവസം അഞ്ചപുലി വീട്ടിലേക്ക് വാങ്ങികൊണ്ടുവന്ന അഞ്ഞൂറ് മില്ലി ബോട്ടലിലെ കോള കുടിച്ച ഇയാളുടെ നാല് മക്കള്‍ക്കും ഛര്‍ദ്ദിയും, തലക്കറക്കവും, വയറുവേദനയും അനുഭവപെടുകയായിരുന്നു. ഉടന്‍ തന്നെ കുട്ടികളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അഭിരാമി അപ്പോഴേക്കും മരിച്ചിരുന്നു.

സംഭവത്തെ തുടര്‍ന്ന് അഞ്ചപുലി കോള വാങ്ങിയ കടയുടമ നാഗരത്‌നത്തെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഇവിടെ ആരോഗ്യ വകുപ്പധികൃതര്‍ നടത്തിയ റെയ്ഡില്‍ കാലാവധി കഴിഞ്ഞ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ സീല്‍ ചെയ്തു. കുട്ടികള്‍ കുടിച്ച കോളയുടെ സാമ്പിള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. പരിശോധനാഫലം വന്നതിനുശേഷമേ സംഭവത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുകയൊള്ളൂ എന്ന് പോലീസ് വ്യക്തമാക്കി.

 

 

Share news
error: Content is protected !!
Scroll to Top