Section

malabari-logo-mobile

പാചകവിതരണം നിലച്ചു

HIGHLIGHTS : കൊച്ചി : സംസ്ഥാനത്ത് പാചകവിതരണം നിലച്ചു. വിലയിലുണ്ടായ ആശയകുഴപ്പത്തെ തുടര്‍ന്ന് വിതരണം ചെയ്യാന്‍ ആകില്ലെന്ന് ഏജന്‍സികള്‍ അറിയിക്കുകയായിരുന്നു. സിലിണ...

28VBG_LPGASകൊച്ചി : സംസ്ഥാനത്ത് പാചകവിതരണം നിലച്ചു. വിലയിലുണ്ടായ ആശയകുഴപ്പത്തെ തുടര്‍ന്ന് വിതരണം ചെയ്യാന്‍ ആകില്ലെന്ന് ഏജന്‍സികള്‍ അറിയിക്കുകയായിരുന്നു. സിലിണ്ടറുകള്‍ കെട്ടികിടക്കുന്നതിനെ തുടര്‍ന്ന് മിക്ക പ്ലാന്റുകളിലും ബോട്ടിലിന്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. അതേ സമയം പാചക വാതക വലിയിലുണ്ടായ പ്രതിസന്ധി പരിഹരിക്കനായി ഡല്‍ഹിയില്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. വീരപ്പമൊയ്‌ലി, ശരത്പവാര്‍, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. വിലവര്‍ദ്ധനവിനെ സംബന്ധിച്ച് ഏജന്‍സികള്‍ക്ക് ഇടയിലുണ്ടായിട്ടുള്ള ഭിന്നാഭിപ്രായത്തെ തുടര്‍ന്ന് ഏജന്‍സികള്‍ ലോഡ് എടുക്കനും പുതിയ ഓര്‍ഡറുകള്‍ നല്‍കാനും വിസമ്മതിച്ചിരിക്കുകയാണ്.

വിലവര്‍ദ്ധന സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങള്‍ എണ്ണ കമ്പനികളുടെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ കൃത്യമായ ഉറപ്പ് നല്‍കാതെ ഓര്‍ഡറുകള്‍ സ്വീകരിക്കാനോ വിതരണം നടത്തുവാനോ കഴിയില്ലെന്ന നിലപാടിലാണ് ഏജന്‍സികള്‍.

sameeksha-malabarinews

ഇന്നലെയാണ് യാതൊരു വിധ ഔദേ്യാഗിക പ്രഖ്യാപനവുമില്ലാതെ കമ്പനികള്‍ പാചക വാതക വില കുത്തനെ ഉയര്‍ത്തിയത്. പുതുക്കിയ നിരക്ക് പ്രകാരം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സിലിണ്ടറിന് 230 രൂപ 16 പൈസയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 1.293.50 രൂപയായി വില.

വില വര്‍ദ്ധച്ചിട്ടില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയാണ് കേരളത്തില്‍ വില സംബന്ധിച്ച ആശയകുഴപ്പത്തിന് ഇടയാക്കിയിരിക്കുന്നത്. എന്നാല്‍ പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലിയാണ് വില വര്‍ദ്ധിച്ചിട്ടില്ലെന്ന് അറിയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം മുഖ്യമന്ത്രിയുടെ വാദം തള്ളികൊണ്ട് ഇന്നലെ വൈകീട്ടോട് കൂടി വീരപ്പ മൊയ്‌ലി രംഗത്തെത്തുകയും പാചകവാതകവില വര്‍ദ്ധിപ്പിച്ച തീരുമാനത്തില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

വിലയിലുണ്ടായ ആശയകുഴപ്പത്തെ തുടര്‍ന്ന് ചിലയിടങ്ങളില്‍ ഇന്നലെ തന്നെ പാചക വിതരണം മുടങ്ങിയിരുന്നു. ഈ ആശയകുഴപ്പം വരുദിനങ്ങളില്‍ രൂക്ഷമായ പാചകവാതക ക്ഷാമം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!